കാവുംമന്ദം: തരിയോട് ഗ്രാമപഞ്ചായത്ത് ശുചിത്വ മാലിന്യ സംസ്ക്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി വീടുകളിലെ ജൈവമാലിന്യങ്ങൾ സംസ്കരിക്കുന്നത് ബയോ ബിൻ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷമീം പാറക്കണ്ടി വിതരണം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് പുഷ്പ മനോജ് അധ്യക്ഷതവഹിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ രാധ പുലിക്കോട് മുഖ്യാതിഥിയായി. മാലിന്യമുക്ത ഗ്രാമം എന്ന ലക്ഷ്യത്തോടെ തരിയോട് ഗ്രാമപഞ്ചായത്ത് വിവിധ പദ്ധതികൾ നടപ്പിലാക്കി വരികയാണ്.
അതിൻ്റെ ഭാഗമായി വീടുകളിൽ ഉണ്ടാവുന്ന ജൈവമാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കുന്നതിന് വേണ്ടിയാണ് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വീടുകളിൽ ബയോബിൻ വിതരണം ചെയ്തത്. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വിജയൻ തോട്ടുങ്ങൽ, വത്സല നളിനാക്ഷൻ, സൂനാ നവീൻ, സിബിൽ എഡ്വേർഡ്, ബീന റോബിൻസൺ, വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർമാരായ ശ്രീജിത്ത് വി എം, ഫ്രാൻസിസ് ലോറൻസ്, ഹരിതസഹായ സ്ഥാപന പ്രതിനിധി രാജേഷ് കെ ആർ, ഹരിത കർമ്മ സേന അംഗം സാഹിറ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.