യൂണിവേഴ്സിറ്റി റാങ്ക് ജേതാവിന് യൂത്ത് ലീഗിൻ്റെ ആദരം

കാവുംമന്ദം: കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി എം എസ് ഡബ്ലിയു പരീക്ഷയിൽ രണ്ടാം റാങ്ക് നേടിയ കാവുംമന്ദം കാലികുനി സ്വദേശിനി എം എ നഹ്ഷാനയെ യൂത്ത് ലീഗ് അനുമോദിച്ചു. തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷമീം പാറക്കണ്ടി ഉപഹാരം നൽകി. യൂത്ത് ലീഗ് പ്രസിഡൻ്റ് എംപി ഹഫീസലി അധ്യക്ഷത വഹിച്ചു. പെരിന്തൽമണ്ണ എസ്എൻഡിപി വൈ എസ് എസ് കോളേജിൽ നിന്നാണ് നഹ്ഷാന പഠനം പൂർത്തിയാക്കിയത്. കാവുംമന്ദം കാലികുനി മഞ്ചപ്പുള്ളി അഷ്റഫ്, റംല ദമ്പതികളുടെ മകളാണ് നഹ്ഷാന. സഹീറുദ്ധീൻ പള്ളിമാലിൽ, കെ പി സബീർ അലി, എംകെ റഹൂഫ്, കെ പി ഇസ്ഹാഖ്, ഉസ്മാൻ മഞ്ചപ്പുള്ളി, ജലീൽ തയ്യിൽ, ഹൈദർ ഗസീബ്, എം എ ഫൈസൽ, എം എ സുഫൈൽ തുടങ്ങിയവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *