പേരിയ: മാനന്തവാടി ബാവലി റോഡിൽ വയനാട് അതിർത്തിയിൽ റോഡിൽ വിള്ളൽ വീണ് ഗതാഗതം തടസ്സപ്പെട്ടിട്ട് രണ്ടര മാസം പിന്നിടുന്നു. ഉദ്യാഗസ്ഥരുടെ ഉത്തരവാദിത്വം ഇല്ലാത്തത്കൊണ്ട് മാത്രം അശാസ്ത്രീയമായ മണ്ണെടുപ്പും നിർമ്മാണ പ്രവർത്തനവും കൊണ്ട് റോഡിന്റെ ഇപ്പോഴത്തെ അവസ്ഥ വളരെ പരിതാപകരമാണ്. ഇത്തരത്തിൽ ആണ് ഇതിന്റെ പ്രവർത്തി കൊണ്ടുപോകുന്നത് എങ്കിൽ ഏത് കാലത്ത് പണി പൂർത്തീകരിക്കാൻ സാധിക്കുമെന്ന് പോലും പറയാൻ സാധിക്കില്ല. വരായാൽ ,പേരിയ 39, പേരിയ 36, പേരിയ 34, ചന്ദനത്തോട്, അലാർ, അയിനിക്കൽ തുടങ്ങിയ പ്രദേശത്തുള്ള ആളുകൾ അനുഭവിക്കുന്ന യാത്ര ദുരിതം പറഞ്ഞ് അറിക്കാൻ കഴിയില്ല. കൂടാതെ വിദ്യാർത്ഥികൾ, കർഷകർ, വ്യപാരികൾ, ടാക്സി തൊഴിലാളികൾ തുടങ്ങി എല്ലാ മേഖലയിലും പരാജയപ്പെട്ടിരിക്കുകയാണ്.
ഈ പ്രദേശത്തുള്ള ജനങ്ങൾക്ക് യാതൊരു വിലയും നൽകാതെ അവഗണിക്കുന്ന അധികൃതരുടെ അവഗണനയിൽ പ്രതിഷേദിച്ചുകൊണ്ട് 2024 നവ :13 ന് നടക്കുന്ന പാർലമെൻ്റ് ഇലക്ഷൻ ബഹിഷ്ക്കരിച്ചു കൊണ്ട് നമ്മുടെ പ്രതിഷേധം അറീക്കുവാൻ കെ വി വി ഇ എസ് ആഹ്വാനം ചെയ്യുന്നു. ഇന്നാട്ടിലെ മുഴുവൻ ആളുകളും ഉൾപ്പെടുത്തി കൊണ്ട് വിപുലമായ കൺവെൻഷൻ വിളിച്ചു ചേർക്കുവാനും ഭാവി പരുവാടികൾ ചർച്ച ചെയ്യുവാനും തീരുമാനിച്ചു. കേരളാ വ്യപാരി വ്യപാസായി ഏകോപനസമിതി പേരിയ യുണിറ്റ് കെ വി വി ഇ എസ് ജില്ലാ കമ്മറ്റിയുടെ അനുമതിയോടെ യോഗം ചേർന്ന് തീരുമാനം എടുത്തു. കെ വി വി ഇ എസ് പേരിയ യുണിറ്റ് പ്രസിഡന്റ് ജോയി തെങ്ങും തോട്ടത്തിൽ, സെക്കട്ടറി നിസാമുദീൻ ഊരാച്ചേരി, ട്രെഷറർ വി കെ ഇബ്രാഹീം, മാറ്റ് എക്സിക്യൂട്ടീവ് അംഗങ്ങൾ പങ്കെടുത്തു.