ഫെറ്റോ പ്രതിഷേധിച്ചു

കൽപ്പറ്റ: കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ പരസ്യമായി അവഹേളിച്ചതിൽ മനംനൊന്താണ് കണ്ണൂർ എ.ഡി.എം നവീൻ ബാബു ആത്മഹത്യ ചെയ്തെന്നാരോപിച്ച് ഫെറ്റോ പ്രതിഷേധിച്ചു. തീർത്തും അനൗദ്യോഗികമായി സംഘടിപ്പിക്കപ്പെട്ട ചടങ്ങിലേക്കാണ് പി പി ദിവ്യ കടന്നു വന്നതും എ.ഡി.എം നെ അവഹേളിച്ചതും. ജനപ്രതിനിധി എന്ന നിലയിൽ പാലിക്കേണ്ട യാതൊരു മര്യാദയും പാലിക്കാതെ ജീവനക്കാരനെ ആത്മഹത്യയിലേക്ക് തള്ളിവിട്ട പി പി ദിവ്യക്കെതിരെ ആത്മഹത്യാ പ്രേരണയ്ക്ക് കേസ് രജിസ്റ്റർ ചെയ്‌ത്‌ ശിക്ഷിക്കമെന്നും പ്രതിഷേധ കൂട്ടായ്‌മ ആവശ്യപ്പെട്ടു. തങ്ങൾക്ക് താൽപ്പര്യമില്ലാത്ത ആളുകളെ ആൾക്കുട്ട വിചാരണയും, പരസ്യമായ അവഹേളനവും നടത്തി മരണത്തിലേക്ക് തള്ളിവിടുന്ന ഇടതുപക്ഷ മനോഭാവത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണിതെന്നും കൂട്ടായ്മ‌യിൽ പങ്കെടുത്ത് സംസാരിച്ചവർ അഭിപ്രായപ്പെട്ടു.

പൂക്കോട് വെറ്ററിനറി സർവ്വകലാശാലയിൽ ജെ.എസ് സിദ്ധാർത്ഥ് എന്ന വിദ്യാർത്ഥിയെ മരണത്തിലേക്ക് തള്ളിവിട്ട എസ് എഫ് ഐ യുടെ അതേ തന്ത്രംതന്നെയാണ് പി പി ദിവ്യ ഇവിടെ നടപ്പിലാക്കിയതെന്നും യോഗം വിലയിരുത്തി. ജീവനക്കാർക്ക് ലഭിക്കേണ്ടുന്ന അർഹമായ നിരവധി ആനുകൂല്യങ്ങൾ ഇല്ലാതാക്കുകയോ തടഞ്ഞുവച്ചിരിക്കുകയോ ചെയ്തിട്ടുള്ള ഇടത് സർക്കാർ അവരുടെ പ്രതിനിധികളെ ഉപയോഗിച്ച് ജീവനക്കാരെ പരസ്യമായി അവഹേളിച്ച് ആത്മഹത്യയിലേക്ക് കൂടി തള്ളിവിടുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്.

ഈ സാഹചര്യത്തിൽ സർക്കാർ ജീവനക്കാർ ഒറ്റക്കെട്ടായി നിലനിലനിൽപ്പിനായി പോരാടേണ്ട സമയം അതിക്രമിച്ചിരിക്കുന്നതായും യോഗം അഭിപ്രായപ്പെട്ടു. പ്രതിഷേധ കൂട്ടായ്മയിൽ നിരവധി സർക്കാർ ജീവനക്കാർ പങ്കെടുത്തു. പ്രതിഷേധ ധർണ്ണ വി കെ ഭാസ്കരൻ കേരള എൻ.ജി.ഒ സംഘ് ജില്ല പ്രസിഡൻ്റ് അദ്ധ്യക്ഷത വഹിച്ചു. കെ. ഗോപാലകൃഷ്‌ണൻ സംസ്ഥാന സെക്രട്ടറി ഉദ്ഘാടനം ചെയ്‌തു. ശരത് സോമൻ ഗസ്റ്റേഡ് സംഘ് ജില്ലാ പ്രസിഡൻ്റ്, വി പി ബ്രിജേഷ്, സ്മിത സുരേഷ്, ഭാസ്ക്‌കരൻ കെ, സന്തേഷ് നമ്പ്യാർ, റെജിമോൻ പി.വി നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *