വയനാട് ബൈസിക്കിൾ ചലഞ്ചിന്റെ മൂന്നാമത് എഡിഷൻ ഡിസംബർ ഒന്നിന് നടക്കും

കൽപ്പറ്റ: വയനാട് ബൈക്കേഴ്സ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന വയനാട് ബൈസിക്കിൾ ചലഞ്ചിന്റെ മൂന്നാമത് എഡിഷൻ ഡിസംബർ ഒന്നിന് നടക്കും. കൽപ്പറ്റയിൽ നടന്ന വാർഷിക ജനറൽ ബോഡി യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സംഷാദ് മരക്കാർ തീയതി പ്രഖ്യാപനവും ചടങ്ങിന്റെ ഉദ്‌ഘാടനവും നിർവഹിച്ചു. വയനാട് ബൈസിക്കിൾ ചലഞ്ചിൽ വിദേശ രാജ്യങ്ങളിൽ നിന്നും, ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നടക്കം 200 പേർ മത്സരത്തിൽ പങ്കെടുക്കും. വിമൻസ്, മെൻസ്, മൗണ്ടെയ്ൻ, റോഡ് സൈക്ലിംഗ് വിഭാഗങ്ങളിലായി നടക്കുന്ന ഇവന്റിൽ 2 ലക്ഷത്തോളം രൂപയാണ് സമ്മാനമായി നൽകുക.

ഈ ഇവൻ്റിന് വേണ്ടി വിദേശ രാജ്യങ്ങളിലടക്കം ഉള്ള ആളുകൾ പങ്കെടുക്കുമ്പോൾ വയനാടിൻ്റെ ടൂറിസം മേഖലക്ക് പുത്തനുണർവ്വും, അതോടപ്പം സ്പോർട്ട്സ് മേഖലയുടെ വളർച്ചയും കൂടും. ക്ലബ്ബിൻ്റെ ജനറൽ ബോഡി യോഗത്തിൽ പുതിയ മെമ്പർമാർക്ക് മെമ്പർഷിപ്പ് വിതരണവും, മികച്ച പ്രവർത്തനം കാഴ്ചവച്ച ക്ലബ് അംഗങ്ങളെ ആദരിക്കുകയും ചെയ്തു. ക്ലബ്ബ് പ്രസിഡണ്ട് ഡോക്ടർ സാജിദ്, സെക്രട്ടറി ഷൈജൽ കുന്നത്ത്, സലീം കടവൻ, ടിപി പോൾ, ആരിഫ് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *