കൽപ്പറ്റ: വയനാട് ജില്ലാ യു.ഡി.എഫ്. കൺവീനറായി പി.ടി. ഗോപാലക്കുറുപ്പിനെ സംസ്ഥാന കൺവീനർ എം.എം. ഹസ്സൻ നിയമിച്ചു. പാർട്ടിയുടെ മണ്ഡലം പ്രസിഡൻ്റ്, പഞ്ചായത്ത് പ്രസിഡൻ്റ്, കെ.പി.സി.സി. മെമ്പർ, ഏറെ വർഷങ്ങളോളം മിൽമ ചെയർമാനുമായി പ്രവർത്തിച്ചിരുന്നു. തന്‍റെ ഭരണകാലത്ത് ക്ഷീര കർഷകരെ മുഴുവൻ ഏകോപിപ്പിച്ച് കേരളത്തിൽ മിൽമയെ വളർത്തിയെടുക്കുന്നതിന് ഏറെ പങ്കു വഹിച്ച ഭരണാധികാരിയായിരുന്നു.