സാമൂഹിക ഐകൃദാര്‍ഡ്യ പക്ഷാചരണം സമാപനം സെമിനാര്‍ സംഘടിപ്പിച്ചു

കല്‍പ്പറ്റ: സാമൂഹിക ഐകൃദാര്‍ഡ്യ പക്ഷാചരണം സമാപന പരിപാടിയുടെ ഭാഗമായി ജില്ലാ പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയിലെ ഊര് മൂപ്പന്‍മാര്‍, എസ്.സി, എസ്.ടി പ്രമോട്ടര്‍മാര്‍ എന്നിവര്‍ക്കായി പട്ടികവര്‍ഗ്ഗ വികസനവും തൊഴിലവസരങ്ങളും എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. ഐകൃദാര്‍ഡ്യ പക്ഷാചരണം സമാപന പരിപാടിയില്‍ തൃശ്ശിലേരി പി.കെ കാളന്‍ ഗോത്രകലാകേന്ദ്ര ഗദ്ദിക അവതരിപ്പിച്ചു. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് വിഭാഗം ജോയിന്റ് പ്രോഗ്രാം കോ- ഓര്‍ഡിനേറ്റര്‍ പി.സി മജീദ്, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് അക്രഡിറ്റഡ് എന്‍ജിനീയര്‍ കാവ്യ, ജില്ലാ വ്യവസായ കേന്ദ്രം സംരംഭകത്വ വികസന ഓഫീസര്‍ നിഖില്‍, എംപ്ലോയ്മന്റ് ഓഫീസര്‍ എ.കെ മുജീബ്, ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രം പ്രതിനിധി ജിബിന്‍, കണിയാമ്പറ്റ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ കെ.എന്‍ സുനില്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ സംസാരിച്ചു. കല്‍പ്പറ്റ സേക്രട്ട് ഹാര്‍ട്ട് പാരിഷ് ഹാളില്‍ നടന്ന പരിപാടിയില്‍ ഐ.റ്റി.ടി.പി പ്രൊജക്ട് ഓഫീസര്‍ ജി. പ്രമോദ്, ജില്ലാ പട്ടികജാതി വികസന വകുപ്പ് ഓഫീസര്‍ മനോഹരന്‍, ശുചിത്വമിഷന്‍ അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ റഹീം ഫൈസല്‍, മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസര്‍മാരായ അയ്യപ്പന്‍, എം. മജീദ്, ഉദ്യോഗസ്ഥര്‍, വകുപ്പ് ജീവനക്കാര്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *