പേരിയ: നൂറ്റാണ്ടുകളുടെ പഴക്കമുളള ബാവലി-മാനന്തവാടി-തലശ്ശേരി റോഡിൽ ഗതാഗതം തടസ്സപ്പെട്ടിട്ടു രണ്ടരമാസം പിന്നിട്ടിട്ടും ഉദ്യാഗസ്ഥരുടെ ഉത്തരവാദിത്വമില്ലായ്മയും അശാസ്ത്രീയമായ മണ്ണെടുപ്പും കാരണം റോഡ് നിർമാണം ഇഴഞ്ഞ് നീങ്ങുന്ന സാഹചര്യത്തിൽ പേരിയ ചുരം ആക്ഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ പേരിയയിൽ പ്രകടനവും സമര പ്രഖ്യപനവും നടത്തി. തുടർന്ന് തിങ്കളാഴ്ച 9.30 മുതൽ 42ാം മൈൽ(ബോയ്സ് ടൗണിൽ) വഴി തടയൽ സമരം നടത്താനും തീരുമാനിച്ചു. എന്നിട്ടും തീരുമാനമാകുന്നില്ലെങ്കിൽ കണ്ണൂർ ഇ ഇ ഓഫീസ് ഉപരോധിക്കുന്നെന്നും ആക്ഷൻ കമ്മറ്റി അറിയിച്ചു. കണ്ണൂർ വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന പ്രധാന റോഡിനോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് വ്യാപാരികളുടെ നേതൃത്വത്തിൽ ലോക്സഭാ തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ ഒരുങ്ങുകയാണ് നാട്ടുകാർ.