ദുരന്ത മേഖല സന്ദര്‍ശിച്ച് നീലഗിരി ജില്ലാഭരണ കൂടം

മേപ്പാടി: മുണ്ടക്കൈ- ചൂരല്‍മല ദുരന്ത മേഖല സന്ദര്‍ശിച്ച് നീലഗിരി ജില്ലാ ഭരണകൂടം. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ദുരന്താനന്തര പ്രവര്‍ത്തനങ്ങള്‍ മികച്ചതാണെന്ന് സംഘം വിലയിരുത്തി. അപ്രതീക്ഷിത സംഭവങ്ങള്‍ ഉണ്ടായാല്‍ കൃതൃതയോടെയുള്ള രക്ഷാപ്രവര്‍ത്തനം സാഝധ്യമാക്കാന്‍ കഴിയുന്ന വിവരങ്ങളാണ് വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെവെച്ചതെന്ന് നീലഗിരി ജില്ലാ റവന്യൂ ഓഫീസര്‍ എം.നാരായണന്‍ പറഞ്ഞു.

ഉരുള്‍പൊട്ടല്‍ മേഖകളിലെ ദുരന്താനന്തര പ്രവര്‍ത്തനങ്ങള്‍, രക്ഷാപ്രവര്‍ത്തനങ്ങളുടെ വിലയിരുത്തല്‍, ദുരിതാസ്വാസ ക്യാമ്പ് പ്രവര്‍ത്തനങ്ങള്‍, മെറ്റീരിയല്‍ കളക്ഷന്‍ സെന്റര്‍ പ്രവര്‍ത്തനങ്ങള്‍, കൗണ്‍സിലിങ്, താത്ക്കാലിക പുനരധിവാസം തുടങ്ങിയ വിവിധ മേഖലകളില്‍ പ്രവര്‍ത്തനങ്ങള്‍ ടീം അംഗങ്ങള്‍ വിലയിരുത്തി. ജില്ലാ ഭരണകൂടത്തിന്റെ ഏകോപനം മികച്ചതാണെന്ന് കൂന്നൂര്‍ സബ് കളക്ടര്‍ കെ.സംഗീത പറഞ്ഞു.

രണ്ട് ദിവസങ്ങളിലായി നടന്ന സന്ദര്‍ശനത്തിന് റവന്യൂ, ഹൈവേ, തദ്ദേശം, ആരോഗ്യം, പോലീസ്, കൃഷി, സിവില്‍ സപ്ലൈസ് വകുപ്പ്, മണ്ണ് സംരംക്ഷണം, ബ്ലേക്ക് ഡവലപ്‌മെന്റ് ഓഫീസര്‍ അടങ്ങിയ 17 അംഗ സംഘമാണ് ജില്ലയില്‍ എത്തിയത്. വ്യവസായ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ അഖില സി ഉദയന്‍, ജിയോളജിസ്റ്റ് ടി.എം ഷെല്‍ജു, പോലീസ്, എന്‍.ഡി.ആര്‍.എഫ്, അഗ്നിരക്ഷാ വിഭാഗം ഉദ്യോഗസ്ഥരും സംഘത്തോടൊപ്പം ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *