അടിവാരം: സന്നദ്ധ സംഘടനയായ ചുരം ഗ്രീൻ ബ്രിഗേഡിൻ്റെ നേതൃത്വത്തിൽ ചുരത്തിലൂടെ മഴയാത്ര സംഘടിപ്പിച്ചു. ഇന്ന് രാവിലെ ലക്കിടിയിൽ നിന്നും ആരംഭിച്ച മഴയാത്രയ്ക്ക് ചുരം ഗ്രീൻ ബ്രിഗേഡിൻ്റെ പ്രസിഡണ്ട് മുഹമ്മദ് ഇരഞ്ഞോണ അധ്യക്ഷത വഹിച്ചു. ഗഫൂർ ഒതയോത്ത് സ്വാഗതം പറഞ്ഞു. വയനാട് ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഫ്ലാഗ് ഓഫ് കർമ്മം നിർവഹിച്ചു. സി എച്ച് മുഹമ്മദ് കോയ മെമ്മോറിയൽ ഹൈസ്കൂൾ വാഴക്കാട്, മർക്കസ് ലോ കോളേജ്, മർക്കസ് യൂനാനി മെഡിക്കൽ കോളേജ് പുതുപ്പാടി ഹയർസെക്കൻഡറി സ്കൂൾ തുടങ്ങിയ വിദ്യാഭ്യാസം സ്ഥാപനങ്ങൾ മഴ യാത്രയിൽ പങ്കെടുത്തു.
നാലാം വളവിൽ വെച്ച് നടന്ന സമാപന ചടങ്ങ് ഐ സി ബാലകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. മനാഫ് മുഖ്യാതിഥിയായി നടന്ന പരിപാടിയിൽ പൂനൂർ ഹെൽത്ത് കെയർ ഫൗണ്ടേഷൻ ചെയർമാൻ മജീദ് കൺവീനർ ഷംസുദ്ദീൻ, ഉസ്മാൻ ചാത്തൻചിറ, ഷാഹിദ് കുട്ടമ്പൂർ എം ആർ എം മാനേജ്മെൻ്റ് കോഡിനേറ്റർ, മിറാസ് ഹോസ്പിറ്റൽ ഭാരവാഹികളായ റാസിഫ്, അഫ്സൽ കോളിക്കൽ, അനീസ് നൗഷാദ് കോയങ്ങോറൻ സി പി സി രാമൻ ഫൈസൽ തേക്കിൽ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഷൗക്കത്ത് എലിക്കാട് സ്വാഗതവും. നൗഷാദ് ബാവുട്ടി നന്ദിയും പറഞ്ഞു.