കൽപ്പറ്റ: ക്ഷേമ പെന്‍ഷനുകള്‍ കുടിശ്ശിക രഹിതമാക്കണമെന്നും പ്രാദേശിക സര്‍ക്കാരുകള്‍ക്കനുവദിച്ച പ്ലാന്‍ ഫണ്ട് 5% മുതിര്‍ന്ന പൗരന്‍മാര്‍ക്ക് തന്നെ ഉപയോഗപ്പെടുന്നുണ്ട് എന്നു ഉറപ്പു വരുത്തണമെന്നും സീനിയര്‍ സിറ്റിസണ്‍സ് ഫ്രണ്ട്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ വയനാട് ജില്ലാ കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു. താലൂക്ക് ആശുപത്രികള്‍ വരെ മുതിര്‍ന്ന പൗരന്‍മാര്‍ക്ക് പ്രത്യേക വാര്‍ഡുകള്‍ ഏര്‍പ്പെടുത്തുക, ആശുപത്രികളിലെ ഒ.പി. ചീട്ടിനോടൊപ്പം തന്നെ ചികിത്സാ രംഗത്തും മുന്‍ഗണന അനുവദിക്കുക, ആയുര്‍വേദ ചികിത്സ ലഭിക്കുന്നതിനു അങ്കണവാടികള്‍ വഴി പ്രതിമാസം ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുക, പഞ്ചായത്ത് ആസ്ഥാനത്ത് ഒതുങ്ങാതെ ആദ്യഘട്ടം എന്ന നിലയ്ക്ക് മൂന്നുനാല് വാര്‍ഡുകള്‍ കേന്ദ്രീകരിക്കുന്ന സ്ഥലത്ത് പകല്‍ വീടുകള്‍ ഏര്‍പ്പെടുത്തുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു.
സംസ്ഥാന പ്രസിഡന്റ് വി.എ.എന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ജോസഫ് മാണിശ്ശേരി അധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറർ അപ്പന്‍ നമ്പ്യാര്‍, വൈസ് പ്രസിഡന്റുമാരായ പി.കെ. ഹുസൈന്‍, പി.പി. അനിത ടീച്ചര്‍, പി. ഗോപാലക്കുറുപ്പ്, ജി.ചാത്തുകുട്ടി, വേണു മുള്ളോട്, കെ.ആര്‍ ശിവശങ്കരന്‍, അഡ്വ അരവിന്ദാക്ഷന്‍, എം.ആര്‍ പ്രഭാകരന്‍, ശിവന്‍ പിള്ളമാസ്റ്റര്‍, വൈസ് പ്രസിഡന്റ് സി.കെ. ഉണ്ണിക്കൃഷ്ണന്‍ മാസ്റ്റര്‍, പി.പി. ബാലന്‍, സി.പ്രഭാകരന്‍, എന്നിവര്‍ സംസാരിച്ചു.