സ്യൂട്ട് കോണ്‍ഫറന്‍സ് മാറ്റിവെച്ചു
വയനാട് ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിന്റെ ഭാഗമായി ഓഗസ്റ്റ്, സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളിലെ കോടതി കേസുകളുടെ സ്ഥിതിവിവരം അവലോകനം ചെയ്യുന്നതിന് ഒക്ടോബര്‍ 26 നടത്താനിരുന്ന സ്യൂട്ട് കോണ്‍ഫറന്‍സും ജില്ലാ എംപവേര്‍ഡ് കമ്മിറ്റി മീറ്റിങ്ങും മാറ്റിവെച്ചതായി അധികൃതര്‍ അറിയിച്ചു.
നെറ്റ് പരിശീലനം
അയലൂര്‍ കോളെജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ യു.ജി.സി നെറ്റ് ജനറല്‍ പേപ്പര്‍ 1 ന് പരിശീലനം ആരംഭിക്കുന്നു. താത്പര്യമുള്ളവര്‍ കോളെജ് ഓഫീസുമായി ബന്ധപ്പെടണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍- 9446748043, 8547005029.
സിവില്‍ സര്‍വീസ് പരിശീലനത്തിന് അപേക്ഷിക്കാം
പട്ടികവര്‍ഗ്ഗ വികസന വകുപ്പ് സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ 30 വയസില്‍ താഴെ പ്രായുള്ള ബിരുദ പഠനത്തില്‍ 50 ശതമാനം മാര്‍ക്കോടെ കോഴ്‌സ് പൂര്‍ത്തീകരിച്ചവര്‍, അവസാന സെമസ്റ്റര്‍ ഫലം കാത്തിരുന്നവര്‍ അപേക്ഷിക്കാം. സെമസ്റ്റര്‍ വ്യവസ്ഥയില്‍ ബിരുദ പഠനം പൂര്‍ത്തിയാക്കിയവരാണെങ്കില്‍ അവസാന സെമസ്റ്ററിന് തൊട്ടുമുന്‍പുള്ള സെമസ്റ്റര്‍ പരീക്ഷകളില്‍ 50 ശതമാനം മാര്‍ക്കോട് വിജയിച്ചിരിക്കണം. കുടുംബവാര്‍ഷിക വരുമാനം രണ്ടര ലക്ഷത്തില്‍ അധികരിക്കരുത്. താത്പര്യമുള്ളവര്‍ അപേക്ഷയും യോഗ്യതാ, ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം ഒക്ടോബര്‍ 30 ന് വൈകിട്ട് അഞ്ചിനകം പട്ടിക വര്‍ഗ്ഗ വികസന വകുപ്പ്, നാലാം നില, വികാസ് ഭവന്‍, തിരുവനന്തപുരം 695033 വിലാസത്തില്‍ നേരിട്ടോ, തപാല്‍ മാര്‍ഗമോ ലഭ്യമാക്കണം. ഫോണ്‍- 0471 2303229, 0471 2304594, 1800 425 2312.
ഉപതെരഞ്ഞെടുപ്പ്: ജീവനക്കാരുടെ വിവരങ്ങള്‍ നല്‍കണം
വയനാട് ലോക്സഭ മണ്ഡലം ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിംഗ് ഉദ്യോഗസ്ഥരെ നിയമിക്കുന്നതിനായി ജില്ലയിലെ ഓഫീസ് മേധാവികള്‍ ഒക്ടോബര്‍ 25 ന് വൈകീട്ട് 5 നകം ജീവനക്കാരുടെ വിവരങ്ങള്‍ ഓര്‍ഡര്‍ സോഫ്ട്വെയറില്‍ അപ്ഡേറ്റ് ചെയ്യണം. സ്ഥലമാറ്റം, സ്ഥാനക്കയറ്റം, റിട്ടയര്‍മെന്റ് തുടങ്ങിയ ഏതെങ്കിലും കാരണത്താല്‍ സ്ഥാപനത്തില്‍ നിന്നും മാറ്റം വന്ന ജീവനക്കാരുടെയും പുതിയതായി സ്ഥാപനത്തില്‍ എത്തിച്ചേര്‍ന്ന ജീവനക്കാരുടെയും വിവരങ്ങള്‍ സോഫ്ട് വെയറില്‍ കൃത്യമായി നല്‍കണം. ജീവനക്കാരുടെ വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട സംശയ നിവാരണത്തിന് തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളിലെ ഹെല്‍പ്പ് ഡെസ്‌കുമായി ബന്ധപ്പെടണം.