കോട്ടയം: റബർ കര്‍ഷകര്‍ക്ക് ആശ്വാസമായി ലാറ്റക്സ് (റബർ പാൽ) വിലയിൽ വൻകുതിപ്പ്. ശനിയാഴ്ച കിലോക്ക് 175 രൂപക്കുവരെ കച്ചവടം നടന്നതായി വ്യാപാരികൾ പറയുന്നു. വെള്ളിയാഴ്ച 172 രൂപയായിരുന്നു ഒരു കിലോ ലാറ്റക്സിന്റെ വിപണി വില. കർഷകർക്ക് 165 രൂപ വരെ ലഭിച്ചു. ലഭ്യത കുറഞ്ഞതും കയറ്റുമതി ആവശ്യം ഉയർന്നതുമാണ് വില ഉയരാന്‍ കാരണം. ഒട്ടുപാൽ വിലയിലും വർധനവുണ്ട്. ശനിയാഴ്ച കിലോക്ക് 81 വരെയായി ഉയർന്നു.
മാര്‍ച്ച് ആദ്യവാരം മുതല്‍ ലാറ്റക്സിന്റെ വില നേരിയ തോതില്‍ ഉയര്‍ന്നു വരികയായിരുന്നു. 115-120 രൂപയായിരുന്നു മാര്‍ച്ച് ആദ്യവാരം. പിന്നീട് ദിവസവും വില ഉയര്‍ന്നു. ഏപ്രില്‍ 27 വരെ ഉയര്‍ന്നുനിന്ന വില പിന്നീട് കുറഞ്ഞു. 150-152 നിലയിൽനിന്ന് വില കഴിഞ്ഞ 20നുശേഷം വീണ്ടും ഉയർന്നു. രണ്ടാഴ്ച കൂടി വില വര്‍ധനയുണ്ടാകുമെന്നാണ് വിപണി നൽകുന്ന സൂചന.