60 അടിയോളം ഉയരത്തിൽ പനയുടെ മുകളിൽ പന്ത്രണ്ടുകാരൻ കുടുങ്ങി: രക്ഷയ്ക്കായി അഗ്നിരക്ഷാസേന

മാനന്തവാടി : 60 അടിയോളം ഉയരത്തിൽ പനയുടെ മുകളിൽ കയറി കുടുങ്ങിയ പന്ത്രണ്ടുകാരനെ മാനന്തവാടി അഗ്നിരക്ഷ സേന സുരക്ഷിതമായി താഴെയിറക്കി. കൊമ്മയാട് വേലുക്കര ഊരിലെ ബിന്ദുവിന്റെ മകൻ വിവേകിനെയാണ് സേന രക്ഷപ്പെടുത്തിയത്. ഇന്നലെ വൈകുന്നേരം മുതൽ കാണാതായ കുട്ടിയെ അർദ്ധരാത്രിയോടെ പനയുടെ മുകളിൽ കണ്ടത്. സമീപത്തുള്ള വലിയ മരത്തിലൂടെ കയറിയ ശേഷം പനയിലേക്ക് കയറുകയാണ് ചെയ്തത്. നാട്ടുകാർ വിവരമറിയച്ചതിനുശേഷം സംഭവ സ്ഥലത്ത് എത്തിയ മാനന്തവാടി അഗ്നിരക്ഷാ സേന ലാഡർ, റോപ്പ് എന്നിവ ഉപയോഗിച്ച് സേനാംഗങ്ങളായ സെബാസ്റ്റ്യൻ ജോസഫ്, വിനു.കെ.എം എന്നിവർ പനയുടെ മുകളിൽ കയറി കുട്ടിയെ റോപ്പിൽ കെട്ടി സുരക്ഷിതമായി താഴെ ഇറക്കി.

അസി.സ്റ്റേഷൻ ഓഫിസർ കുഞ്ഞിരാമൻ, സെബാസ്റ്റിൻ ജോസഫ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ രമേഷ് എം പി, പികെ രാജേഷ്, കെഎം വിനു, അമൃതേഷ് വിഡി, ആദർശ് ജോസഫ്, ജോതിസൺ ജെ, ഹോം ഗാർഡ്മാരായ ഷൈജറ്റ് മാത്യു, രൂപേഷ് വി ജെഎന്നിവർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *