കൽപ്പറ്റ: ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ ജോലി ചെയ്തു വരുന്ന മേഖലകളില്‍ ചൂഷണത്തിനിര യാവുമ്പോഴും സംരക്ഷണം നല്‍കുന്നതിനും അവകാശങ്ങള്‍ അനുവദിക്കുന്നതിലും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ വിമുഖത കാണിക്കുകയാണെന്നു ഐ എന്‍ ടി യു സി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍. വുമണ്‍ വര്‍ക്കേഴ്‌സ് കൗണ്‍സില്‍ സംസ്ഥാന ക്യാമ്പ് എക്‌സിക്യൂട്ടീവ് കൽപ്പറ്റയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തൊഴിലാളി വര്‍ഗ പാര്‍ട്ടി എന്ന് അവകാശപ്പെടുന്ന സിപിഎം ഭരിക്കുന്ന സംസ്ഥാനത്തു തൊഴിലും വേതനവും ഇല്ലാത്ത സാഹചര്യമാണ്. വ്യവസായ മേഖല തകര്‍ക്കുന്നതിനും തൊഴില്‍ മേഖലയില്‍ ആരാജകത്വത്തിനും ധനമന്ത്രിയുടെ മൗനാനുവാദം സംശയിക്കുന്നതായും അദ്ദേഹം കൂട്ടി ചേര്‍ത്തു. വുമണ്‍ വര്‍ക്കേഴ്‌സ് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് എസ് എന്‍ നുസ്റ അധ്യക്ഷത വഹിച്ചു. ഐ എന്‍ ടി യു സി ജില്ലാ പ്രസിഡന്റ് പി പി അലി, ഐ എന്‍ ടി യു സി സംസ്ഥാന ജനറല്‍ സെക്രട്ടറി മനോജ് എടാണി, സതി കുമാരി, സുജാത, മീരാ ആര്‍ നായര്‍, രാധ രാമസ്വാമി തുടങ്ങിയവര്‍ സംസാരിച്ചു.