കൽപ്പറ്റ: ലോക്സഭാ ഉപതിരഞ്ഞെടുപ്പ് പോളിങ് ഡ്യൂട്ടിക്ക് നിയോഗിച്ച ഉദ്യോഗസ്ഥരുടെ രണ്ടാംഘട്ട റാന്‍ഡമൈസേഷന്‍ പൊതുനിരീക്ഷകന്‍ എം. ഹരിനാരായണന്റെ നേതൃത്വത്തില്‍ പൂര്‍ത്തീകരിച്ചു. മൈക്രോ ഒബ്‌സര്‍വര്‍മാരുടെ ഒന്നാംഘട്ട റാന്‍ഡമൈസേഷനും പൂര്‍ത്തിയായി. പോളിങ് ഡ്യൂട്ടി നിയോഗിച്ച ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍, പോസ്റ്റിങ്ങ് ഓര്‍ഡര്‍ പോര്‍ട്ടലില്‍ ലഭിക്കും. ഉദ്യോഗസ്ഥര്‍ നിയമന ഉത്തരവുകള്‍ ഓര്‍ഡര്‍ പോര്‍ട്ടലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യണം. പോളിങ് ഡ്യൂട്ടി ലഭിച്ച ഉദ്യോഗസ്ഥര്‍ക്ക് നവംബര്‍ നാല്, അഞ്ച്, ഏഴ് തീയതികളില്‍ പരിശീലനം നല്‍കുമെന്ന് വരണാധികാരി കൂടിയായ ജില്ലാ കലക്ടര്‍ ഡി.ആര്‍ മേഘശ്രീ അറിയിച്ചു.
ഉപതിരഞ്ഞെടുപ്പ്: ഉദ്യോഗസ്ഥര്‍ക്കുള്ള രണ്ടാംഘട്ട പരിശീലനം
വയനാട് ലോക്സഭാ മണ്ഡലം ഉപതിരഞ്ഞെടുപ്പിനായുള്ള ഉദ്യോഗസ്ഥര്‍ക്കുള്ള രണ്ടാംഘട്ട പരിശീലന സമയം പുതുക്കി നിശ്ചയിച്ചു. നവംബര്‍ 4, 6, 7 തീയതികളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന പ്രിസൈഡിങ്ങ് ഓഫിസര്‍മാര്‍ക്കും പോളിങ് ഓഫിസര്‍മാര്‍ക്കുമുള്ള പരിശീലനം യഥാക്രമം നവംബര്‍ 4, 5, 7 തീയതികളില്‍ നടക്കും. രണ്ടാംഘട്ട അഡീഷണല്‍ ട്രെയിനിങ്ങ് നവംബര്‍ 8 നും നടക്കും. നവംബര്‍ 4 ന് രാവിലെ 9.30 മുല്‍ ഉച്ചയ്ക്ക് 12.30 വരെയും , ഉച്ചയ്ക്ക് 2 മുതല്‍ 5 വരെയും ബത്തേരി നിയോജക മണ്ഡലത്തില്‍ ഡയറ്റ് മെയിന്‍ ഹാള്‍, ഡയറ്റ് കോണ്‍ഫറന്‍സ് ഹാള്‍, സര്‍വജന ഹൈസ്‌കൂള്‍ ഓഡിറ്റോറിയം, സര്‍വജന ജൂബിലി ഓഡിറ്റോറിയം, സെറ്റ്കോസ് ഓഡിറ്റോറിയം, മിനി കോണ്‍ഫറന്‍സ് ഹാള്‍ എന്നിവിടങ്ങളില്‍ പരിശീലനം നടക്കും. നവംബര്‍ 5 ന് മാനന്തവാടി നിയോജക മണ്ഡലത്തില്‍ നിന്നുള്ളവര്‍ക്കും നവംബര്‍ 7 ന് കല്‍പറ്റ നിയോജക മണ്ഡലത്തില്‍ നിന്നുള്ളവര്‍ക്കും ഇതേ സ്ഥലത്ത് ഇതേ സമയങ്ങളില്‍ പരിശീലനം നടക്കും. നവംബര്‍ 8 ന് രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 12.30 വരെ ബത്തേരി ഡയറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ മൂന്ന് നിയോജക മണ്ഡലങ്ങളില്‍ നിന്നുള്ളവര്‍ക്കായുള്ള അഡീഷണല്‍ ട്രെയിനിങ്ങും നടക്കും.
തിരഞ്ഞെടുപ്പ് ജോലിയുള്ളവര്‍ക്ക് സമ്മതിദാനം വിനിയോഗിക്കാന്‍ ക്രമീകരണം
ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിന്റെ ഭാഗമായി പോളിങ് ഡ്യൂട്ടിയിലും മറ്റു തിരഞ്ഞെടുപ്പ് ജോലികളിലും ഏര്‍പ്പെടുന്നവര്‍ക്ക് സമ്മതിദാനം വിനിയോഗിക്കാന്‍ ക്രമീകരണങ്ങള്‍ ഒരുക്കുന്നു. തിരഞ്ഞെടുപ്പ് ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റ് (ഇ.ഡി.സി) ലഭിക്കുന്നതിന് ഫോറം 12ലാണ് അപേക്ഷിക്കേണ്ടത്. മറ്റു ലോക്‌സഭാ മണ്ഡലത്തിലുള്ളവര്‍ പോസ്റ്റല്‍ ബാലറ്റിനായി (പിബി) ഫോം 12 ലും അപേക്ഷിക്കണം. അപേക്ഷയോടൊപ്പം തിരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിച്ചിള്ള ഉത്തരവിന്റെയും വോട്ടര്‍ ഐഡി കാര്‍ഡിന്റെ പകര്‍പ്പുകള്‍ നല്‍കണം. പോളിങ് ഉദ്യോഗസ്ഥര്‍ക്കുള്ള രണ്ടാംഘട്ട പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് അതത് പരിശീലന കേന്ദ്രത്തില്‍ അപേക്ഷ നല്‍കാം. മറ്റുള്ളവര്‍ നവംബര്‍ 8 നകം മാനന്തവാടി സബ് കലക്ടറുടെ ഓഫിസ്, ബത്തേരി താലൂക്ക് ഓഫിസ്, ജില്ലാ പ്ലാനിങ് ഓഫിസ് എന്നിവിടങ്ങളില്‍ അപേക്ഷ നല്‍കണമെന്ന് പോസ്റ്റല്‍ ബാലറ്റ് നോഡല്‍ ഓഫിസര്‍ അറിയിച്ചു.