കാവുംമന്ദം: കല്‍പറ്റ – പടിഞ്ഞാറത്തറ റോഡില്‍ കാവുംമന്ദം ടൗണ്‍ മുതല്‍ എച്ച്.എസ് ജംഗ്ഷന്‍ വരെയുള്ള ഭാഗത്ത് റോഡിന് ഇരുവശവും വളര്‍ന്ന കാട് കാല്‍നട യാത്രക്കാര്‍ക്ക് വന്‍ അപകട ഭീഷണിയാകുന്നു. ഏറെ വാഹനത്തിരക്കുള്ള ഇവിടെ അരികു മാറി നില്‍ക്കാന്‍ പോലും ഇടമില്ലാത്ത വിധത്തിലാണ് കാട് വളര്‍ന്നത്. സുരക്ഷാ സംവിധാനങ്ങള്‍ ഒന്നും തന്നെ ഇല്ലാത്തതിനാല്‍ അപകടങ്ങള്‍ പതിവായ റോഡില്‍ കാടു മൂടിയത് അപകട സാധ്യത ഇരട്ടിയാക്കുകയാണ്. ഇതിനു പുറമേ ഈ ഭാഗത്ത് റോഡരികില്‍ കൂട്ടിയിട്ട കുടിവെള്ള പദ്ധതിയുടെ പൈപ്പുകളും ഭീഷണിയായിട്ടുണ്ട്. ഇവ നീക്കം ചെയ്ത് സുരക്ഷിത യാത്ര ഒരുക്കാന്‍ അടിയന്തര നടപടിയുണ്ടാകണമെന്നാണ് ആവശ്യം.