ഇടിമിന്നലിൽ പശു ചത്തു

എടവക: എടവക കാരക്കുനിയിൽ ഇടിമിന്നലിൽ പശു ചത്തു. നാരിയേലിൽ ജിസ്‌മോൾ ജോസഫ് എന്ന കർഷകയുടെ 35 ലിറ്റർ പാൽ ഉത്പാദനം ഉള്ള ആറ് മാസം ഗർഭിണിയായ പശുവാണ് ചത്തത്. കഴിഞ്ഞദിവസം വൈകുന്നേരം 5 മണിക്കായിരുന്നു സംഭവം. പശുവിൻ്റെ കൂടെയുണ്ടായിരുന്ന 2 വയസ് പ്രായമുള്ള കിടാവിന് പരിക്കേൽക്കുകയും ചെയ്‌തിട്ടുണ്ട്. സംഭവ സമയം വീടിന്റെ പരിസരത്തുള്ള ഫാമിലായിരുന്നു ജിസ്‌നയുടെ പന്ത്രണ്ട് പശുക്കളും ഉണ്ടായിരുന്നത്. മിന്നലേറ്റയുടൻ പശു മറിഞ്ഞ് വീണ് ചാവുകയായിരുന്നു. ഈ സമയം ജിസ്‌നയുടെ ഭർതൃ പിതാവ് പാൽ കറന്നു കൊണ്ട് ഫാമിലുണ്ടായിരുന്നു. ഭാഗ്യവശാൽ അദ്ധേഹം പരിക്കൊന്നുമില്ലാതെ രക്ഷപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *