മാനന്തവാടി: കേന്ദ്ര-കേരള സർക്കാരുകളുടെ കർഷകവിരുദ്ധ നിലപാടുകൾക്കും, ഇ.എസ്.എ. പരിധിയിൽ ജങ്ങളുടെ ആശങ്കകൾ അകറ്റുക, കാലവർഷക്കെടുതി, ക്രോപ്പ് ഇൻഷൂറൻസ്, കടാശ്വാസ കമ്മീഷൻ, വയനാട് പാക്കേജ് ഉൾപ്പെടെയുള്ള സർക്കാരുകളുടെ അഴിമതികൾ ജനമധ്യത്തിൽ തുറന്ന് കാണിക്കുന്നതിന് വേണ്ടി യു.ഡി.എഫ് കർഷ കൂട്ടായ്മകളുടെ നേതൃത്വത്തിൽ പ്രചരണ വാഹന ജാഥ മാനന്തവാടി നിയോജക മണ്ഡലത്തിൽ പ്രയാണം ആരംഭിച്ചു. രണ്ട് ദിനങ്ങളിലായാണ് വാഹനജാഥ നടക്കുന്നത്. പ്രചരണ വാഹനജാഥയുടെ ഉദ്ഘാടനം പയ്യപളളിയിൽ വെച്ച് കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് കെ.സി വിജയൻ കർഷക കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് പി.എം.ബെന്നിക്ക് പതാക കൈമാറി നിർവ്വഹിച്ചു.
ഷിബു കെ.ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു. അപ്പപാറ, കാട്ടിക്കുളം, തൃശ്ശിലേരി, പിലാക്കാവ്, തലപ്പുഴ, വിമല നനഗർ, കുളത്താട, വാളാട്, കുഞ്ഞോം, പുതുശ്ശേരി എന്നിവടങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങിക്കൊണ്ട് ഒന്നാം ദിന വാഹന പ്രചരണ ജാഥ കല്ലോടിയിൽ സമാപിക്കും. രണ്ടാം ദിന യാത്ര നാളെ നീർവാരത്തിൽ നിന്ന് ഉദ്ഘാടനം ചെയ്യ്ത് പനമരം, ചെറുക്കാട്ടൂർ, കൊയിലേരി, കമ്മന കുരിശിങ്കൽ, അഞ്ചു കുന്ന്, ദ്വാരക, ആറു വാൾ, മൊതക്കര, പുളിഞ്ഞാൽ എന്നിവടങ്ങളിലെ സ്വീകരണങ്ങൾ ഏറ്റവാങ്ങി കൊണ്ട് ദ്വിദിന പ്രചരണ വാഹനജാഥ വെള്ളമുണ്ടയിൽ സമാപിക്കും. വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ യു.ഡി.എഫ് നേതാക്കൾ സംസാരിക്കും. എൻ.കെ.വർഗ്ഗീസ്, മായൻ മുതിര, ചന്ദ്രൻ തിലങ്കേരി, ടി.കെ.അസീസ്സ്, ജെയ്സൺ കാരക്കാട്ട്, ഒ.പി. ശങ്കരൻ, അസ്നാർ ഹാജി, ജേക്കബ് സെബാസ്റ്റ്യൻ, വി.ഡി.ജോസ്, ജോൺസൺ ഇളവുങ്കൽ, എം.വി.വിൻസൻ്റ്, എം.എ.പൗലോസ്, ഷാജി ഇ.ജെ, റീന ജോർജ്ജ്, പി.സി.രാജു തുടങ്ങിയവർ സംസാരിച്ചു.