കൽപ്പറ്റ: എസ്.വൈ.എസ് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ പ്രചരണാർഥം വയനാട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്ലാറ്റിനം സഫർ സമാപിച്ചു. ജില്ലാ പ്രസിഡൻ്റ് ബശീർ സഅദി നെടുങ്കരണ നയിച്ച യാത്ര രണ്ടു ദിവസങ്ങളിലായി വയനാട് ജില്ലയിലെ ഇരുന്നൂറോളം ഗ്രാമങ്ങളിലുടെ പര്യടനം നടത്തി പടിഞ്ഞാറത്തറയിൽ സമാപിച്ചു. കേരള മുസ്ലിം ജമാഅത്ത് ജില്ലാ ജനറൽ സെക്രട്ടറി എസ്.ശറഫുദ്ധീൻ സമാപന സംഗമം ഉദ്ഘാടനം ചെയ്തു. ഉത്തരവാദിത്തം മനുഷ്യപ്പറ്റിൻ്റെ രാഷ്ട്രീയം എന്ന പ്രമേയം ചർച്ച ചെയ്ത് ജില്ലയിൽ 20 കേന്ദ്രങ്ങളിൽ പ്രഭാഷണങ്ങൾ നടന്നു.