കൽപ്പറ്റ: മികച്ച ജീവകാരുണ്യ പ്രവർത്തകനുളള പുരസ്കാരം കൽപ്പറ്റ സ്വദേശി പി കെ സുബൈറിന് സമ്മാനിച്ചു. കേരള ഡെമോക്രാറ്റിക് പാർട്ടി കലാജാഥയുടെ ഭാഗമായി കെ. ഡി. പി നേതാവും എം എൽ എ യും സിനിമ പ്രവർത്തകനുമായ മാണി സി കാപ്പൻ സുബൈറിന് ഉപഹാരം സമ്മാനിച്ചു. സാമൂഹ്യ, ജീവകാരുണ്യ, രാഷ്ട്രീയ മേഖലയിലെ പ്രമുഖർ കൽപ്പറ്റയിൽ ചടങ്ങിൽ സംബന്ധിച്ചു.