ഉപതെരഞ്ഞെടുപ്പ് ഫലം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കുള്ള മുന്നറിയിപ്പാകും: രമേശ് ചെന്നിത്തല

പടിഞ്ഞാറത്തറ: മതേതരത്വവും സ്വാതന്ത്ര്യവും നിലനിര്‍ത്താനുള്ള പോരാട്ടമാണ് ഇപ്പോള്‍ നടക്കുന്നതെന്നും അതിനാല്‍ ഉപതെരഞ്ഞെടുപ്പുകളില്‍ യു ഡി എഫിന്റെ വിജയം അനിവാര്യമാണെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. സാധാരണക്കാരെയും കര്‍ഷകരുടെയുമടക്കം എല്ലാമേഖലയും ദുരിതം വിതച്ച കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കുള്ള മുന്നറിയിപ്പായിരിക്കും ഉപതെരഞ്ഞെടുപ്പ് ഫലമെന്നും അദ്ദേഹം പറഞ്ഞു. വിലക്കയറ്റം മൂലവും, കാര്‍ഷികമേഖലയിലെ ദുരിതം മൂലവും ജനങ്ങള്‍ ദുരിതം അനുഭവിക്കുമ്പോള്‍ അത് മറക്കാനാണ് കേന്ദ്രവും സംസ്ഥാന ഭരണകൂടങ്ങള്‍ പുതിയ വിവാദങ്ങളുണ്ടാക്കി ജനശ്രദ്ധ തിരിച്ചുവിടുന്നതെന്നും അദ്ദേഹം പറഞ്ഞു. അഭ്യസ്തവിദ്യരുടെ തൊഴിലവസരങ്ങള്‍ ഇല്ലാതാക്കുകയും, പി എസ് സിയെയും എംപ്ലോയ്‌മെന്റിനെയും നോക്കുകുത്തിയാക്കി സി പി എം പ്രവര്‍ത്തകരെ സര്‍ക്കാരിന്റെയും ഇതരവകുപ്പുകളുടെയും ഒഴിവുകളില്‍ തിരുകിക്കയറ്റുകയാണെന്നും അദ്ദേഹം പറഞ്ഞു.

പടിഞ്ഞാറത്തറ പന്തിപ്പൊയിലില്‍ നടത്തിയ യു ഡി എഫ് കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ കെ മമ്മൂട്ടി അധ്യക്ഷനായിരുന്നു. ജോസഫ് വാഴക്കന്‍, കുറുക്കോളി മൊയ്തീന്‍ എം എല്‍ എ, സി മമ്മൂട്ടി, കെ കെ അഹമ്മദ്ഹാജി, എന്‍ ആര്‍ അസൈനാര്‍, പി കെ അബ്ദുള്‍അസീസ്, ഹാരിസ് കെ, പി ബാലന്‍, ഷംസുദ്ദീന്‍ എന്‍ പി, പി കെ ഗഫൂര്‍, എം മുഹമ്മദ്ബഷീര്‍, എം എ ജോസഫ്, പി കെ അബ്ദുറഹ്‌മാന്‍, പോള്‍സണ്‍ കൂവയ്ക്കര്‍, ഖാലിദ് ഈന്തന്‍, ബ്രസീലിയ, കളത്തില്‍ മമ്മൂട്ടി, റിയാസ് മന്ദത്ത്, വി ഖാലിദ്, അച്യുതന്‍ മാസ്റ്റര്‍, മന്ദത്ത് ഇബ്രാഹിം എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *