കല്‍പ്പറ്റ: ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്കു വിതരണം ചെയ്യേണ്ട ഭക്ഷ്യവസ്തുക്കള്‍ ഉള്‍പ്പെടെ സൂക്ഷിക്കുന്നതിന് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ കൈനാട്ടിയില്‍ പ്രവര്‍ത്തിക്കുന്ന കളക്ഷന്‍ സെന്ററിന് മുമ്പില്‍ സമരവുമായി യുഡിഎഫ്. ഭക്ഷ്യവസ്തുക്കള്‍ കെട്ടിക്കിടന്ന് നശിക്കുന്നുവെന്നു ആരോപിച്ചും ഗോഡൗണ്‍ തുറന്നുകാണണമെന്നു ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ഗോഡൗണില്‍ നശിക്കുന്ന സാമഗ്രികളുടെ ദൃശ്യങ്ങള്‍ പുറത്തുവന്ന സാഹചര്യത്തിലായിരുന്നു കഴിഞ്ഞദിവസം യുഡിഎഫ് സമരം.
ടി. സിദ്ദിഖ് എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, നഗരസഭാ ചെയര്‍മാന്‍ ടി.ജെ. ഐസക്, പി.പി. ആലി, ഗിരീഷ് കല്‍പ്പറ്റ, ഹര്‍ഷല്‍ കോന്നാടന്‍, അരുണ്‍ദേവ്, എന്‍. മുസ്തഫ, എന്‍.പി. നവാസ്, എസ്. മണി, കേയംതൊടി മുജീബ്, സെബാസ്റ്റ്യന്‍ കല്‍പ്പറ്റ, ഗോകുല്‍ദാസ് കോട്ടയില്‍, ഗൗതം ഗോകുല്‍ദാസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.