ബത്തേരി: ബിജെപിയുടേത് ഭിന്നിപ്പിക്കലിന്റെയും വിഭജനത്തിന്റെയും രാഷ്ട്രീയമാണെന്ന് വയനാട് ലോക്‌സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധി. നായ്ക്കട്ടിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അവര്‍. അതിസമ്പന്നരുടെ താത്പര്യ സംരക്ഷണത്തിനുള്ളതാണ് ബിജെപിയുടെ എല്ലാ നയങ്ങളും. യുപിഎ സര്‍ക്കാര്‍ കൊണ്ടുവന്ന വനാവകാശ നിയമവും വിദ്യാഭ്യാസ അവകാശ നിയമവും തൊഴിലുറപ്പ് നിയമവും ബിജെപി സര്‍ക്കാര്‍ അട്ടിമറിക്കുകയാണ്. ബിജെപി നേതൃത്വം ജനങ്ങളില്‍ നിന്നു അകന്നുനില്‍ക്കുന്നവരാണെന്നും പ്രിയങ്ക പറഞ്ഞു.
ഡീന്‍ കുര്യാക്കോസ് എംപി, ഡിസിസി പ്രസിഡന്റ് എന്‍.ഡി. അപ്പച്ചന്‍, എംഎല്‍എമാരായ ടി. സിദ്ദിഖ്, ഐ.സി. ബാലകൃഷ്ണന്‍, പി.സി. വിഷ്ണുനാഥ്, മുന്‍ എംഎല്‍എ സി. മമ്മൂട്ടി, മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് കെ.കെ. അഹമ്മദ് ഹാജി, ജനറല്‍ സെക്രട്ടറി പി. മുഹമ്മദ്, യുഡിഎഫ് നിയോജക മണ്ഡലം ചെയര്‍മാന്‍ മാടാക്കര അബ്ദുള്ള, കണ്‍വീനര്‍ ഡി.പി. രാജശേഖരന്‍, എം.എ. അസൈനാര്‍, ടി. അവറാന്‍, ബെന്നി കൈനിക്കല്‍, രാമചന്ദ്രന്‍, ബാലകൃഷ്ണന്‍, നൂല്‍പ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ഷീജ സതീശ്, എന്‍. ഉസ്മാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.