മണിപ്പൂർ കലാപത്തിൽ പ്രധാനമന്ത്രി അടിയന്തിരമായി ഇടപെടണം; ആം ആദ്മി പാർട്ടി


പുൽപ്പള്ളി: മണിപ്പൂരിൽ ഭയാനാകമായ രീതിയിൽ വംശഹത്യ നടക്കുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നിസ്സംഗത വെടിഞ്ഞ് അടിയന്തിരമായി പ്രശ്നം പരിഹരിക്കുന്നതിന് സംസ്ഥാന സർക്കാരിനെ ചുമതലപ്പെടുത്തണമെന്ന്  ആവശ്യപ്പെട്ട് ആം ആദ്മി പാർട്ടി മുള്ളൻ കൊല്ലി, പുൽപ്പള്ളി പഞ്ചായത്ത് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ പുൽപള്ളിയിൽ റാലിയും പൊതു സമ്മേളനവും സംഘടിപ്പിച്ചു.

രണ്ട് വംശങ്ങൾ തമ്മിൽ ഏറ്റുമുട്ടി നിരപരാധികൾ അടക്കം ധാരാളം മനുഷ്യർ കൊല്ലപ്പെടുന്ന ഒരു സാഹചര്യമാണ് അവിടെ നിലനിൽക്കുന്നത്. സംസ്ഥാന ഭരണകൂടം തന്നെ അക്രമത്തിന് പ്രോത്സാഹനം നൽകുന്നുണ്ടോ എന്ന് സംശയിക്കേണ്ട സാഹചര്യമാണ് അവിടെ ഉള്ളത്.

നിരവധി ആരാധാനയാലങ്ങൾ തകർക്കപ്പെടുകയും, നൂറുകണക്കിന് ആൾക്കാർ അഭിയാർത്ഥികളായി കഴിയേണ്ടതുമായ ഒരു സാഹചര്യം അവിടെ നിലനിൽക്കുന്നുണ്ട്. ഈ അവസ്ഥ രാജ്യത്തിന്റെ ഐക്യത്തിനും , അഖണ്ഡതയ്ക്കും  തന്നെ ഭീഷണിയാണ്. ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഇടപെടലിന് ശേഷവും സമാധാനം നടപ്പക്കാൻ സാധിച്ചിട്ടില്ല. ആ സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രശ്നത്തിൽ അടിയന്തരമായ ഇടപെട്ട് എല്ലാ മതവിഭാഗങ്ങളെയും ചർച്ചയ്ക്ക് വിളിച്ച് പ്രശ്നം പരിഹരിക്കണമെന്ന് ആം ആദ്മി പാർട്ടി അവശ്യപ്പെട്ടു. മണിപ്പൂരിലെ ജനങ്ങളോട് ഐക്യദാർഡ്യം പ്രകടിച്ച് പ്രവർത്തകർ പുൽപ്പള്ളി ടൗണിൽ  പ്രകടനം നടത്തി. തുടർന്ന് നടത്തിയ പൊതുസമ്മേളനം ആം ആദ്മി സുൽത്താൻ ബത്തേരി മണ്ഡലം പ്രസിഡന്റ് ഇ.വി തോമസ് ഉദ്ഘാടനം ചെയ്തു. മുള്ളൻ കൊല്ലി പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് ലിയോ കൊല്ലവേലിൽ, പുൽപ്പള്ളി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ബേബി തയ്യിൽ, ഷാജി വണ്ടന്നൂർ, ഒ.എം. തോമസ് തുടങ്ങിയവർ സംസാരിച്ചു. റാലിയ്ക്കും സമ്മേളനത്തിനും അജി ആബ്രാഹം, കെ.സി വർഗ്ഗീസ്, ഉലഹന്നാൻ മേമാട്ട്, ഷിനോജ് കണ്ണംപള്ളി, തോമസ് മറ്റത്തിൽ തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *