നിയോജക മണ്ഡലം അടിസ്ഥാനത്തില്‍ വോട്ടര്‍മാര്‍
മണ്ഡലം പുരുഷന്‍മാര്‍, സ്ത്രീകള്‍ ആകെ വോട്ടര്‍മാര്‍ എന്നീ ക്രമത്തില്‍ മാനന്തവാടി: 100100, 102830, 202930 സുല്‍ത്താന്‍ ബത്തേരി: 110723, 116765, 227489 കല്‍പ്പറ്റ: 102573, 108183, 210760 തിരുവമ്പാടി: 91434, 93371, 184808 ഏറനാട്: 93880, 91106, 184986 നിലമ്പൂര്‍: 110826, 115709, 226541 വണ്ടൂര്‍: 115508, 118720, 234228.
15155 ഭിന്നശേഷി വോട്ടര്‍മാര്‍
നിയോജക മണ്ഡലം, പുരുഷന്‍മാര്‍, സ്ത്രീകള്‍, ആകെ വോട്ടര്‍മാര്‍ മാനന്തവാടി: 1222, 1044, 2266 സുല്‍ത്താന്‍ ബത്തേരി: 863, 597, 1460 കല്‍പ്പറ്റ: 1270, 1090,2360 തിരുവമ്പാടി: 1628, 1164,2792 ഏറനാട്: 1241,911, 2152 നിലമ്പൂര്‍: 1270, 1099, 2369 വണ്ടൂര്‍: 968, 788,1756.
1354 പോളിങ്ങ് സ്റ്റേഷനുകള്‍
വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ 30 ഓക്‌സിലറി ബൂത്തുകള്‍ ഉള്‍പ്പെടെ ആകെ 1354 പോളിങ്ങ് സ്റ്റേഷനുകളാണ് ഉപതെരഞ്ഞെടുപ്പിനു സജ്ജമായത്. മാനന്തവാടി 173, സുല്‍ത്താന്‍ ബത്തേരി 218, കല്‍പ്പറ്റ 187, തിരുവമ്പാടി 181, ഏറനാട് 174, നിലമ്പൂര്‍ 209, വണ്ടൂര്‍ 212 എന്നിങ്ങനെയാണ് പോളിങ്ങ് സ്റ്റേഷനുകള്‍. ജില്ലയില്‍ രണ്ട് ബൂത്തുകളാണ് അതീവ സുരക്ഷാ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 11 പോളിങ്ങ് ബൂത്തുകളും പ്രത്യേക സുരക്ഷാ പട്ടികയിലുണ്ട്. ഇവിടെയെല്ലാം വെബ്കാസ്റ്റിങ്ങ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ചൂരല്‍മലയില്‍ രണ്ട് ബൂത്തുകള്‍
ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ 10, 12 വാര്‍ഡുകളിലെ വോട്ടര്‍മാര്‍ക്കായി രണ്ട് ബൂത്തുകള്‍ പ്രദേശത്തും 11ാം വാര്‍ഡില്‍ ഉള്‍പ്പെട്ടവര്‍ക്കായി മേപ്പാടി സ്‌കൂളിലും പ്രത്യേക പോളിങ്ങ് ബൂത്ത് ഏര്‍പ്പെടുത്തി. ദുരന്തമേഖലയില്‍ നിന്നും വിവിധ താല്‍ക്കാലിക പുനരധിവാസ മേഖലയില്‍ താമസിക്കുന്നവര്‍ക്കായി വോട്ടെടുപ്പ് കേന്ദ്രങ്ങളിലെത്താന്‍ പ്രത്യേക സൗജന്യ വാഹന സര്‍വ്വീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.