മീനങ്ങാടി: കാരാപ്പുഴ- കാക്കവയല്‍ റോഡ് നവീകരണം അനന്തമായി നീളുന്നു. നവീകരണം തുടങ്ങിയിട്ട് ഒരു വര്‍ഷമാകുമ്പോഴും കുഴികള്‍ നിറഞ്ഞ് പൊടിശല്യവുമുള്ള റോഡിലൂടെ ജനങ്ങള്‍ ദുരിത യാത്ര തുടരുകയാണ്. ഇടവിട്ട ഭാഗങ്ങളില്‍ ടാറിങ് നടത്തിയതൊഴിച്ചാല്‍ ഭൂരിഭാഗം സ്ഥലങ്ങളും ഇപ്പോഴും പണി പൂര്‍ത്തിയാകാതെ കിടക്കുന്നു. ടാറിങ് വൈകുന്നതിനെതിരെ പ്രതിഷേധം ശക്തമാണെങ്കിലും അധികൃതര്‍ നടപടിയെടുക്കുന്നില്ല. ജലസേചന വകുപ്പിനു കീഴിലുള്ള റോഡാണ് നാട്ടുകാര്‍ക്ക് ദുരിതമായിരിക്കുന്നത്.
മഴക്കാലത്ത് റോഡിലെ കുഴികളില്‍ മുഴുവന്‍ വെള്ളമായിരുന്നെങ്കില്‍ വെയില്‍ തെളിയുമ്പോള്‍ റോഡ് മുഴുവന്‍ പൊടിശല്യമാണ്. വാഹനങ്ങളോടുമ്പോള്‍ കാല്‍നട യാത്രക്കരടക്കം പൊടിയില്‍ കുളിക്കുന്ന അവസ്ഥയാണിപ്പോള്‍. റോഡരികിലെ ബസ് കാത്തിരിപ്പ് കേന്ദ്രം, വ്യാപാര സ്ഥാപനങ്ങള്‍, വീടുകള്‍ എന്നിവയെല്ലാം പൊടിശല്യത്തില്‍ പൊറുതിമുട്ടിയിരിക്കുകയാണ്. 2.40 കോടി രൂപ ചെലവഴിച്ചാണ് റോഡിന്റെ നവീകരണ പ്രവൃത്തികള്‍ ആരംഭിച്ചത്.