മാനന്തവാടി: മാങ്ങാട്ടുപറമ്പ് വച്ച് നടന്ന കണ്ണൂർ യൂണിവേഴ്സിറ്റി വെയിറ്റ് ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ അമൽജിത്ത് സ്വർണ്ണം നേടി. 102 കിലോഗ്രാം വിഭാഗത്തിൽ മത്സരിച്ച അമൽജിത്ത് 150 കിലോ ഉയർത്തിയാണ് നേട്ടം സ്വന്തമാക്കിയത്. എള്ളുമന്ദം സ്വദേശികളായ ജോൺസൺ-സിനി ദമ്പതികളുടെ മകനാണ്. മാനന്തവാടി കാളൻ മെമ്മോറിയൽ ഓഫ് അപ്ലൈഡ് സയൻസിൽ മൂന്നാം വർഷ ബികോം വിദ്യാർത്ഥിയാണ്. മാനന്തവാടി അമൃത ഇൻ്റർനാഷണൽ മൾട്ടി ജിമ്മിലാണ് പരിശീലനം നടത്തുന്നത്. ലതീഷ് ഷിൽജോ ബഷീർ എന്നിവരാണ് പരിശീലകർ.