തിരുവനന്തപുരം: സംസ്ഥാന സർക്കാർ കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് കാര്‍ഷിക മേഖലയിലെ വിവിധ മാധ്യമ രംഗങ്ങളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ചവര്‍ക്കുള്ള കർഷക ഭാരതി അവാർഡിന് അപേക്ഷകള്‍ ക്ഷണിച്ചു. മലയാള ഭാഷയിലൂടെ കാര്‍ഷിക മേഖലക്ക് വിലപ്പെട്ട സംഭാവനകള്‍ നല്‍കുന്ന ഏറ്റവും മികച്ച ഫാം ജേര്‍ണലിസ്റ്റിനാണ് പുരസ്കാരം നല്‍കുന്നത്. വ്യക്തികളുടെ നാമനിര്‍ദ്ദേശം മാത്രമേ പരിഗണിക്കുകയുള്ളു. ഗവേഷണ പ്രസിദ്ധീകരണങ്ങള്‍ പരിഗണിക്കുകയില്ല. അച്ചടി മാധ്യമം, ദ്യശ്യ മാധ്യമം, നവ മാധ്യമം എന്നീ മുന്നു വിഭാഗങ്ങളായാണ് പുരസ്‌കാരങ്ങൾ നല്‍കുന്നത്. നോമിനേഷന്‍ തീയതി മുതല്‍ പുറകോട്ട് ഒരു വര്‍ഷത്തെ സംഭാവനകളാണ് പ്രധാനമായും പരിഗണിക്കുന്നത്. അപേക്ഷകൾ ജൂലൈ 11 ന് മുൻപായി പ്രിന്‍സിപ്പല്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ, കവടിയാര്‍, തിരുവനന്തപുരം-3 എന്ന വിലാസത്തില്‍ അയക്കണം. അപേക്ഷയും വിശദാംശങ്ങളും സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് www.keralaagriculture.gov.in, www.fibkerala.gov.in വെബ്സൈറ്റുകൾ സന്ദർശിക്കണം.
പ്രിൻസിപ്പൽ ഇൻഫർമേഷൻ ഓഫീസർ
ഫാം ഇൻഫർമേഷൻ ബ്യുറോ