വാരാമ്പറ്റ: ഗവ.ഹൈസ്‌കൂളിൽ സ്പെഷ്യൽ എൻറിച്ച് പ്രോഗ്രാമിന്റെ ഭാഗമായി സംഘടിപ്പിച്ച ദ്വിദിന കരകൗശല ശിൽപശാല വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻ്റ് പി.സി മമ്മൂട്ടി അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ സി.എച്ച്. സനൂപ്, കെ ഫൗസിയ, സീബ തോമസ്, അബ്ദുൾ സലാം, സൗമ്യ ടി, മുഹമ്മദ് ഷാഫി തുടങ്ങിയവർ സംസാരിച്ചു. സ്കൂളിലെ പട്ടിക വർഗ്ഗ വിദ്യാർത്ഥികൾക്കായുള്ള വിവിധങ്ങളായ നിർമാണ പ്രവർത്തികളുടെ പരിശീലനമാണ് ശില്പശാലയിൽ ഉൾപ്പെടുത്തിയത്.