കല്‍പ്പറ്റ: വയനാട്ടില്‍ പൂക്കോട് വെറ്ററിനറി കോളജ് ഗേറ്റിനു സമീപം ടൂറിസ്റ്റ് ബസ് മറിഞ്ഞ് 15 പേര്‍ക്ക് പരിക്ക്. കര്‍ണാടകയിലെ കുശാല്‍നഗറില്‍ നിന്നു ഗൂരുവായൂരിനു പോകുകയായിരുന്ന വിദ്യാര്‍ഥികളും അധ്യാപകരും സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്. ഇന്നു പുലര്‍ച്ചെ മൂന്നരയോടെയാണ് സംഭവം. പരിക്കേറ്റവരില്‍ വിദ്യാര്‍ഥികളും ബസ് ഡ്രൈവറും സ്‌കൂള്‍ ജീവനക്കാരില്‍ ഒരാളും ഉള്‍പ്പെടും. ഇവരെ വൈത്തിരി താലൂക്ക് ഗവ.ആശുപത്രി, മേപ്പാടി അരപ്പറ്റ ഡോ.മൂപ്പന്‍സ് മെഡിക്കല്‍ കോളജ് ആശുപത്രി എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ചു. ആര്‍ക്കും ഗുരുതര പരിക്കില്ലെന്നാണ് വിവരം. 47 വിദ്യാര്‍ഥികളും ഒന്‍പത് അധ്യാപകരും ബസില്‍ ഉണ്ടായിരുന്നു. ഫയര്‍ ആന്‍ഡ് റസ്‌ക്യു, പോലീസ് സേനാംഗങ്ങളും പ്രദേശവാസികളും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.