കൽപ്പറ്റ: ചൂരൽമല മുണ്ടക്കൈ ഉരുൾപൊട്ടലിൽ സർവ്വതും നഷ്ടപ്പെട്ട ശ്രുതിയുടെ വീട് സന്ദർശിച്ചു. ശ്രുതിക്ക് സർക്കാർ റവന്യൂ വകുപ്പിൽ നിയമനം നൽകി ഉത്തരവ് ആയിരുന്നു, എൻ ജി ഒ അസോസിയേഷൻ നേതാക്കന്മാർ അവരുടെ വീട് സന്ദർശിക്കുകയും അംഗത്വം നൽകുകയും ചെയ്തു. അവർക്ക് ഏറ്റവും സൗകര്യപ്രദമായ രീതിയിൽ ജോലി ചെയ്യുന്നതിന് വേണ്ടിയുള്ള ഇടപെടലുകളും, സഹായവും ഉണ്ടാകുമെന്നും ഉറപ്പു കൊടുത്തു. സംസ്ഥാന വൈസ് പ്രസിഡന്റ് ജി എസ് ഉമാശങ്കർ, സെക്രട്ടറിയേറ്റ് മെമ്പർ കെ എ മുജീബ്, ജില്ലാ സെക്രട്ടറി പി ജെ ഷൈജു, ബെൻസി ജേക്കബ്, ശശിധര കുറുപ്പ്, എൻ കെ സഫറുള്ള, ജെയിംസ് കുര്യൻ, അഫ്സൽ കെ എച്ച് എന്നിവർ പങ്കെടുത്തു.