കൽപ്പറ്റ: കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എൻ്റർപ്രൈസസ് ലിമിറ്റഡ് (കെഎസ്എഫ്ഇ) 55 മത് വാർഷികത്തിന്റെ ഭാഗമായി കൽപ്പറ്റ ബ്രാഞ്ചിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കസ്റ്റമർ മീറ്റ് വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. സേവനത്തിന്റെ അഞ്ചര പതിറ്റാണ്ട് പൂർത്തിയാക്കിയ കെഎസ്എഫ്ഇ നിക്ഷേപ വൈവിധ്യവല്‍ക്കരണത്തിനും സാമ്പത്തിക അച്ചടക്കത്തിനും മികച്ച മാര്‍ഗദർശകമായി നിലകൊണ്ട കേരളത്തിന്റെ മാതൃകാ സ്ഥാപനമാണെന്ന് ജുനൈദ് കൈപ്പാണി അഭിപ്രായപ്പെട്ടു. പ്രഭാകരൻ പി. കെ അധ്യക്ഷത വഹിച്ചു. എസ്.എ നിഷി ഭാനു, രോഷ്നി എസ്, ഷരീഫ ടീച്ചർ, ഷിബു പോൾ, ചന്ദ്രൻ എ, സലീം അറയ്ക്കൽ, സുരേഷ് കെ, ആയിഷ ഉള്ളാട്ടിൽ, ഷിബു പി തുടങ്ങിയവർ സംസാരിച്ചു. മുതിർന്ന ഉപഭോക്താക്കളെ ആദരിക്കുകയും നറുക്കെടുപ്പ് വിജയികൾക്ക് സമ്മാനദാനവും നടന്നു.