പ്രത്യേക പഠന പരിപോഷണ പരിപാടി: വിദ്യാർഥികൾക്ക് ഗണിത ശിൽപശാല സംഘടിപ്പിച്ചു

കാട്ടിക്കുളം: പൊതുവിദ്യാഭ്യാസ വകുപ്പ് ജില്ലയിലെ 22 വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന പ്രത്യേക പഠന പരിപോഷണ പരിപാടിയുടെ ഭാഗമായി കാട്ടിക്കുളം ജി എച്ച് എസിൽ വിദ്യാർഥികൾക്ക് ഗണിത ശിൽപശാല സംഘടിപ്പിച്ചു. യു.പി, ഹൈസ്കൂൾ വിഭാഗങ്ങളിലെ പാഠപുസ്തകങ്ങളിലെ സമാന്തര വരകൾ, അംശബന്ധം, സ്ക്വയർ നമ്പർ, ക്യുബിക് നമ്പർ, ഗുണന വസ്തുതകൾ, ഒന്നു മുതൽ തുടർച്ചയായ ഒറ്റസംഖ്യകൾ കൂട്ടുമ്പോൾ സ്ക്വയർ നമ്പർ ലഭിക്കുന്നത്, സമാന്തര ശ്രേണികൾ ഉണ്ടാവുന്നത് തുടങ്ങിയ വിവിധ ഗണിതശയങ്ങൾ ഗണിത ചാർട്ടിലൂടെ ആവിഷ്കരിക്കുന്നതിനുള്ള നേരനുഭവം കുട്ടികൾക്ക് ലഭിച്ചു. കോഴിക്കോട് പേരാമ്പ്ര സ്വദേശിയും വിരമിച്ച ഗണിതാധ്യാപകനുമായ സഹദേവൻ മാസ്റ്ററാണ് ശിൽപ ശാലയ്ക്ക് നേതൃത്വം നൽകിയത്.

Leave a Reply

Your email address will not be published. Required fields are marked *