കെ. കരുണാകരന്റെ 105–ാം ജന്മദിനം ആചരിച്ചു

പുൽപ്പള്ളി: കോൺഗ്രസിന്റെ എക്കാലത്തെയും പ്രിയങ്കരനായ നേതാവും മുൻ മുഖ്യമന്ത്രിയും ആയിരുന്ന കെ കരുണാകരന്റെ 105 ആം ജന്മദിനം പുൽപ്പള്ളി രാജീവ് ഭവനിൽവെച്ച് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. മണ്ഡലം പ്രസിഡന്റ് എൻ യു ഉലഹന്നാൻ, പഞ്ചായത്ത് പ്രസിഡന്റ് ടിഎസ് ദിലീപ് കുമാർ, വൈസ് പ്രസിഡന്റ് ശോഭന സുകു , ബാങ്ക് പ്രസിഡന്റ് ടിപി ശശീന്ദ്രൻ മാസ്റ്റർ, മണ്ഡലം ജനറൽ സെക്രട്ടറിമാരായ പി ഡി ജോണി, സി പി ജോയ് പഞ്ചായത്ത് മെമ്പർ രചിത്ര എന്നിവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *