നിര്‍ത്തിയിട്ട ലോറിക്ക് മുകളില്‍  മരംപൊട്ടി വീണു

മാനന്തവാടി – തലശ്ശേരി റോഡില്‍ ബോയ്‌സ് ടൗണിന് സമീപം റോഡരികില്‍ നിര്‍ത്തിയിട്ട മിനിലോറിക്ക് മുകളില്‍ മരം പൊട്ടിവീണു. ഇരിട്ടി സ്വദേശിയുടേതാണ് വാഹനം. സംഭവ സമയം ഡ്രൈവറായ വരയാല്‍ സ്വദേശി മനു പുറത്ത് പോയിരുന്നതിനാല്‍ ആര്‍ക്കും പരിക്കൊന്നുമില്ല. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. അപകടത്തില്‍ ലോറിയുടെ ക്യാബിന്റെ മുകള്‍ ഭാഗമുള്‍പ്പെടെയുള്ളവ തകര്‍ന്നിട്ടുണ്ട്. പ്രദേശത്ത് കനത്ത മഴയാണ് പെയ്യുന്നത്.

Leave a Reply

Your email address will not be published. Required fields are marked *