ശക്തമായ മഴയിൽ റിപ്പണിൽ വീടിന് മുമ്പിൽ മരം വീണു

മേപ്പാടി: റിപ്പണിൽ ശക്തമായ മഴയിൽ വീടിന് മുമ്പിൽ മരം വീണു. റിപ്പൺ പടിക്കത്തൊടി മുജീബിന്റെ വീടിന് മുമ്പിലാണ് മരം വീണത്. മരംവീണ് സമീപത്തെ വൈദ്യുതി പോസ്റ്റും തകർന്നു. മൂപ്പൈനാട് വൈറ്റ്ഗാർഡ് പ്രവർത്തകർ മരം മുറിച്ചുമാറ്റി.
മണ്ഡലം വൈറ്റ് ഗാർഡ് ക്യാപ്റ്റൻ ഷുക്കൂർ ആലി, പഞ്ചായത്ത്‌ കോഡിനേറ്റർ ജാഫർ സി എന്നിവർ നേതൃത്വംനൽകി, വൈറ്റ് ഗാർഡ് പ്രവർത്തകരായ സാലിഹ് ഉനൈസ്, ബിലാൽ, റാഫി, പ്രദേശവാസികളായ നാസർ,അസീസ്, മുസ്തഫ എന്നിവർ പങ്കാളികളായി

Leave a Reply

Your email address will not be published. Required fields are marked *