വായനപക്ഷാചരണം – വാഴവറ്റ കുടുംബാരോഗ്യ കേന്ദ്രത്തിൽ “പുസ്തകകൂട് “സ്ഥാപിച്ചു

വാഴവറ്റ: കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ പുസ്തകകൂട് പദ്ധതിയുടെ ഭാഗമായി വായനപക്ഷാചരണത്തോടനു ബന്ധിച്ച് മുട്ടിൽ ലൈബ്രറി പഞ്ചായത്ത്‌ സമിതി, ഗ്രൈയ് സ് ഗ്രന്ഥശാല എന്നിവരുടെ നേതൃത്വത്തിൽ വാഴവറ്റ കുടുംബാരോഗ്യ കേന്ദ്രത്തിൽ “പുസ്തകകൂട് “സ്ഥാപിച്ചു. മെഡിക്കൽ ഓഫീസർ ഡോ. എം. എൻ. നിഷാന്ത്‌ ഉദ്ഘാടനം ചെയ്തു. വൈത്തിരി താലൂക്ക് ലൈബ്രറി കൗൺസിൽ എക്‌സിക്യൂട്ടിവ് അംഗം എ. കെ. മത്തായി അധ്യക്ഷത വഹിച്ചു. വൈത്തിരി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി. എം. സുമേഷ് പദ്ധതി വിശദീകരണം നടത്തി.ഗ്രൈയ്സ് ഗ്രന്ഥശാലയുടെ പ്രവർത്തനപരിപാടിയുടെ ഭാഗമായി പുസ്തകകൂടിൽ പത്ര മാസികകൾ, പുസ്തകങ്ങൾ എന്നിവ ആരോഗ്യകേന്ദ്രത്തിൽ എത്തുന്ന രോഗികൾ,ആരോഗ്യ പ്രവർത്തകർ, ജീവനക്കാർ എന്നിവർക്ക് ലഭ്യമാക്കും.ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ എം. ബി. അമാനുള്ള, മുട്ടിൽ പഞ്ചായത്ത്‌ ലൈബ്രറി സമിതി ചെയർമാൻ എസ്. എസ്. സജീഷ് കുമാർ, കൺവീനർ എം. കെ. ജെയിംസ്, ഗ്രൈയ്സ് ഗ്രന്ഥശാല സെക്രട്ടറി അലാവുദ്ദീൻ,ഷാഹിദ അലാവുദ്ദീൻ, വി. കെ. സലീം എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *