തിരുനെല്ലി: വനമഹോത്സവത്തിന്റെ ഭാഗമായി തിരുനെല്ലി ഫോറെസ്റ്റ് സ്റ്റേഷനിൽ അപ്പപ്പാറ ഭാഗത്തു മഞ്ഞക്കൊന്ന നിർമാർജ്ജനം ആരംഭിച്ചു. ഗോത്ര ഭൂമി എന്ന വന സംരക്ഷണ കുട്ടായ്മയുടെ 80 ഓളം വളന്റിയർമാർ ആണ് സെന്ന നിർമ്മാർജ്ജന ഏകദിന ക്യാമ്പിൽപങ്കെടുക്കുന്നത്.
കഴിഞ്ഞ സീസണിലെ വീത്തുകൾ മുളച്ച ചെറിയ തൈകൾ പറിച്ചു മാറ്റുകയാണ് ആദ്യ ഘട്ടത്തിൽഗോത്ര ഭൂമി വന സംരക്ഷണ കൂട്ടായ്മ ചെയ്യുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും 80 ഓളം അംഗങ്ങൾ ക്യാമ്പിൽ പങ്കെടുക്കുന്നുണ്ട്. ഏകദിന ക്യാമ്പ്നോർത്ത് വയനാട് ഡി എഫ് ഒ കെ. ജെ. മാർട്ടിൻ ലോവെൽ ഉദ്ഘാടനം ചെയ്തു. തിരുനെല്ലി ഗ്രാമ പഞ്ചായത്ത് മെമ്പർ ബിന്ദു സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. ബെഗുർ റൈഞ്ച്ഫോറെസ്റ്റ് ഓഫീസർ കെ. രാഗേഷ്, തിരുനെല്ലി ഫോറെസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റേഞ്ച് ഫോറെസ്റ്റ് ഓഫീസർ കെ. പി. അബ്ദുൽ ഗഫൂർ , കെ. രാഹുൽ. റേഞ്ച് ഫോറെസ്റ്റ് ഓഫീസർ , തിരുനെല്ലി പഞ്ചായത്ത് രണ്ടാം വാർഡ്മെമ്പർ പി ആർ .നിഷ, ഗോത്ര ഭൂമി കോർഡിനേറ്റർ നാഷ് നടവയൽ, , കെ. വി. ബിന്ദു.എസ് എഫ് ഒ, എന്നിവർ സംസാരിച്ചു.