കാൽ നൂറ്റാണ്ടായിആക്രി വ്യാപാരം നടത്തുന്നമെതിയടി വേലായുധനെ ആദരിച്ചു

വെള്ളമുണ്ട: വെള്ളമുണ്ട എട്ടേനാൽ മുണ്ടക്കൽ പ്രദേശവാസിയും കാൽ നൂറ്റാണ്ടായി ആക്രി വ്യാപാരം നടത്തിവരികയും ചെയ്യുന്ന
മെതിയടി വേലായുധനെ വയനാട് ജില്ലാ പഞ്ചായത്ത്‌ വെള്ളമുണ്ട ഡിവിഷന്റെ ആഭിമുഖ്യത്തിൽ ആദരിച്ചു.
വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി പൊന്നാടയണിയിച്ചു. ജില്ലാ പഞ്ചായത്ത്‌ ആസൂത്രണ സമിതി ഉപാധ്യക്ഷൻ മംഗലശ്ശേരി നാരായണൻ,ജിയോ മാനേജർ ഇർഷാദ് ഇബ്രാഹിം,
എം. സുധാകരൻ, മിഥുൻ മുണ്ടക്കൽ, എം. നാരായണൻ, എക്സൽ രാജൻ, ഉണ്ണി കൃഷ്‌ണൻ കെ തുടങ്ങിയവർ സംബന്ധിച്ചു.

മാലിന്യ സംസ്കരണം, കൊതുക് നിവാരണം എന്നിവയിൽ എല്ലാം പരോക്ഷമായി വെള്ളമുണ്ട പ്രദേശത്ത് വേലായുധന്റെ സഹായമുണ്ട്.
വീടുകൾ തോറും സഞ്ചിയും തൂക്കി വേലായുധൻ കയറിയിറങ്ങുന്നത് പരിസരം ശുചിത്വം ആഗ്രഹിക്കുന്ന വീട്ടുകാർക്കും ആശ്വാസകരമാണ്.
വീടും പരിസരവും വൃത്തിയാക്കുമ്പോൾ അവശേഷിക്കുന്ന ആക്രി സാധനങ്ങൾ വേലായുധൻ ആകർഷകമായ തുക നൽകി സ്വീകരിക്കും.
വെള്ളമുണ്ടയിലെ ഒട്ടുമിക്ക വീടുകളിലെയും സ്ഥിരം സന്ദർശകനാണ് വേലായുധൻ.

ഹരിതകർമ്മ സേന എന്ന ആശയം വരുന്നതിനു മുൻപെ
അനൗദ്യോഗിക
ഹരിതകർമ്മ സേനയുടെ ദൗത്യം നിർവഹിക്കുന്ന വേലായുധൻ ഇതുവരെ ഫോൺ ഉപയോഗിച്ചിട്ടെ ഇല്ല.
ജിയോയുമായി സഹകരിച്ചു കൊണ്ട് ആദരവ് ചടങ്ങിൽ മനോഹരമായ ഒരു ഫോർ ജി മൊബൈൽ ഫോണും അതോടൊപ്പം സിമ്മും വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യം സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി വേലായുധന് കൈമാറി.

കാലിച്ചാക്കുമായി കറങ്ങി നടന്ന് ആക്രി പെറുക്കുന്ന കാലം അവസാനിക്കാറായി.
ഇനി വീടുകളിലും ഓഫീസുകളിലെുമെല്ലാം കെട്ടിക്കിടക്കുന്ന ഉപയോഗരഹിതമായ സാധനങ്ങൾ വിൽക്കാൻ മൊബൈൽ ആപ് വന്ന കാലമാണിത്.
അന്യം നിന്നു പോകുന്ന കാഴ്ചക്കിടയിൽ വേലായുധൻ ഇന്നും ഒരു നിഷ്കളങ്ക സാന്നിധ്യമാണ്.

കോരിച്ചൊരിയുന്ന മഴയിൽ വേലായുധന്റെ വീട്ടിൽ എത്തിയാണ് ഗ്രാമദാരവും ഉപഹാരങ്ങളും കൈമാറിയത്.

Leave a Reply

Your email address will not be published. Required fields are marked *