പുൽപ്പള്ളി: പുൽപ്പള്ളി പഞ്ചായത്തിലെ ചേകാടി പൊളന്ന കോളനിയിലാണ് കനത്ത കാറ്റിലും മഴയിലും മരം വീണ് വീട് തകർന്നത്. കാളൻ, ബസവി, ബാബു എന്നിവരുടെ വീടുകളാണ് തകർന്നത്.ബാബുവിൻ്റെ വീട് പൂർണമായും തകർന്നു.വെള്ളിഴ്ച ഉച്ചയോടെയായിരുന്നു സംഭവം കോളനിയോട് ചേർന്ന് നിന്ന അപകടവസ്ഥയിലുള്ള മരംമുറിച്ച് മാറ്റണമെന്നാവശ്യപ്പെട്ട് വനം വകുപ്പ് ഉദ്യോഗസ്ഥർക്കടക്കം പരാതി നൽകിയിട്ടും വനം വകുപ്പ് ഉദ്യേഗസ്ഥർ സ്ഥലം സന്ദർശിക്കുകയല്ലാതെ മരം മുറിച്ച് മാറ്റുന്നതിനാവശ്യമായ നടപടികൾ ഉണ്ടായില്ലന്ന് കോളനിക്കാരുടെ പരാതി മരം വീണപ്പോൾ വീട്ടിലുള്ളവർ പണിക്കും മറ്റും പുറത്ത് പോയതിനാൽ വൻ അപകടമൊഴിവായി.കോളനിയിൽ 8 ഓളം വീടുകളാണുള്ളത്.കോളനിയിൽ അപകട ഭീഷണിയായി നിൽക്കുന്ന 5 ഓളം മരങ്ങൾ മുറിച്ച് മാറ്റാൻ നടപടി സ്വികരിക്കണമെന്നാണ് കോളനിക്കാരുടെ ആവശ്യം റവന്യു -വനം വകുപ്പ് ഉദ്യേഗസ്ഥർ സ്ഥലം സന്ദർശിച്ചു.