അധ്യാപക നിയമനം
മേപ്പാടി സര്‍ക്കാര്‍ പോളിടെക്‌നിക്ക് കോളേജില്‍ ലക്ചറര്‍ ഇന്‍ ഫിസിക്‌സ്, ലക്ചറര്‍ ഇന്‍ ഇംഗ്ലീഷ്, ലക്ചറര്‍ ഇന്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്, വര്‍ക്ക്‌ഷോപ്പ് ഇന്‍സ്ട്രക്ടര്‍ ഇന്‍ മെക്കാനിക്കല്‍, ഡെമോണ്‍സ്‌ട്രേറ്റര്‍ ഇന്‍ ഇലക്ട്രോണിക്‌സ്, ഡെമോണ്‍സ്‌ട്രേറ്റര്‍ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍, ട്രേഡ് ടെക്‌നീഷ്യന്‍ ഇന്‍ കമ്പ്യൂട്ടര്‍ ആന്റ് കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ എഞ്ചിനീയറിംഗ്, ഫിസിക്കല്‍ ഇന്‍സ്ട്രക്ടര്‍ എന്നീ തസ്തികകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ ജൂലൈ 11 ന് രാവിലെ 10.30 ന് മേപ്പാടി താഞ്ഞിലോടുള്ള പോളിടെക്‌നിക്ക് കോളേജില്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം മത്സര പരീക്ഷക്കും കൂടിക്കാഴ്ച്ചക്കും ഹാജരാകണം. ഫോണ്‍: 04936 282095, 9400006454.
വയര്‍മാന്‍ പ്രായോഗിക പരീക്ഷ
കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസന്‍സിംഗ് ബോര്‍ഡ് നടത്തുന്ന വയര്‍മാന്‍ പ്രായോഗിക പരീക്ഷ ജൂലൈ 12, 13, 14 തീയതികളില്‍ മീനങ്ങാടി ഗവ. പോളിടെക്‌നിക്ക് കോളേജില്‍ നടക്കും. ജൂലൈ 10 വരെ പ്രായോഗിക പരീക്ഷക്കുള്ള ഹാള്‍ടിക്കറ്റ് ലഭിക്കാത്തപക്ഷം എഴുത്തുപരീക്ഷയുടെ ഹാള്‍ടിക്കറ്റ്, രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ സഹിതം ജൂലൈ 11 ന് വൈകീട്ട് 5 ന് മുമ്പ് ജില്ലാ ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറുടെ ഓഫീസില്‍ ഹാജരായി അപേക്ഷ നല്‍കി ഡ്യൂപ്ലിക്കേറ്റ് ഹാള്‍ടിക്കറ്റ് കൈപ്പറ്റണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് ഓഫീസുമായ് ബന്ധപ്പെടുക. ഫോണ്‍: 04936 295004.
മരം ലേലം
പൊതുമരാമത്ത് വകുപ്പ് നിരത്തുകള്‍ സെക്ഷന്‍ കല്‍പ്പറ്റയുടെ പരിധിയില്‍ കല്‍പ്പറ്റ – മാനന്തവാടി സംസ്ഥാന പാതയോരത്ത്് സ്ഥിതി ചെയ്യുന്ന വിവിധ മരങ്ങള്‍ ജൂലൈ 10 ന് രാവിലെ 11 ന് പൊതുമരാമത്ത് വകുപ്പ് നിരത്തുകള്‍ സെക്ഷന്‍ ഓഫീസില്‍ ലേലം ചെയ്യും. ഫോണ്‍: 9447349430.
അഭിരുചി പരീക്ഷ
പാലക്കാട് ചെമ്പൈ സ്മാരക ഗവ. കോളേജില്‍ 2023-24 അധ്യയനവര്‍ഷത്തിലേക്കുള്ള ഒന്നാം വര്‍ഷ ബി.എ മ്യൂസിക്, വീണ, വയലിന്‍ മൃദംഗം എന്നീ കോഴ്‌സുകളിലേക്ക് ഓണ്‍ലൈന്‍ മുഖേന അപേക്ഷിച്ച വിദ്യാര്‍ഥികള്‍ ജൂലൈ 11 ന് രാവിലെ 9.30 ന് കോളേജില്‍ നടക്കുന്ന അഭിരുചി പരീക്ഷക്ക് ഹാജരാകണം. അഭിരുചി പരീക്ഷക്ക് ഹാജരാകുന്ന വിദ്യാര്‍ഥികള്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സമയത്ത് ലഭിച്ച കോളേജ് കോപ്പിയും ഹാജരാക്കണം. ഫോണ്‍: 9496472832, 0491 2527437.
സര്‍ട്ടിഫിക്കറ്റ് ഇന്‍ ലൈറ്റിംഗ് ഡിസൈന്‍ പ്രോഗ്രാം: അപേക്ഷ ക്ഷണിച്ചു
സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് ജൂലൈയില്‍ നടത്തുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ ലൈറ്റിംഗ് ഡിസൈന്‍ പ്രോഗ്രാമിലേക്ക് ജൂലൈ 31 വരെ അപേക്ഷിക്കാം. പത്താം ക്ലാസാണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. അപേക്ഷ http://app.srccc.in/register എന്ന ലിങ്കിലൂടെ സമര്‍പ്പിക്കാം. വിശദവിവരങ്ങള്‍ www.srccc.in എന്ന വെബ്‌സൈറ്റില്‍ നിന്നും തിരുവനന്തപുരം നന്ദാവനത്തുള്ള എസ്.ആര്‍.സി ഓഫീസില്‍ നിന്ന് നേരിട്ടും ലഭിക്കും. പഠനകേന്ദ്രമായ കാമിയോ ലൈറ്റ് അക്കാദമി വഴിയും അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 31. ഫോണ്‍: 0471 2325101, 8281114464.
ക്വട്ടേഷന്‍ ക്ഷണിച്ചു
ജില്ലയിലെ വിവിധ കോടതികളിലുള്ള 49 യുപിഎസുകള്‍ ഒരു വര്‍ഷത്തേക്കുള്ള അറ്റകുറ്റപണികള്‍ക്ക് അംഗീകൃത വിതരണക്കാരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ജൂലൈ 31 വൈകീട്ട് 3 വരെ കല്‍പ്പറ്റ ജില്ലാ കോടതിയില്‍ ക്വട്ടേഷന്‍ സ്വീകരിക്കും. ഫോണ്‍: 04936 202277.
പരിശീലനം നല്‍കും
മാനന്തവാടി താലൂക്കില്‍ പ്ലസ്ടു പരീക്ഷയില്‍ സയന്‍സ്, കണക്ക് വിഷയങ്ങളെടുത്ത് വിജയിച്ച പട്ടിക വര്‍ഗ്ഗ വിദ്യാര്‍ത്ഥികളില്‍ നിന്നും മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുത്ത് മെഡിക്കല്‍, എഞ്ചിനീയറിംഗ് കോഴ്സുകള്‍ക്ക് പ്രവേശനം ലഭിക്കുന്നതിന് ഒരു വര്‍ഷ പ്രത്യേക പരിശീലനം നല്‍കും. പരിശീലനത്തില്‍ പങ്കെടുക്കുന്നതിന് ജൂലൈ 10 ന് ഉച്ചയ്ക്ക് 2 നകം ബന്ധപ്പെട്ട ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലോ, ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസിലോ അപേക്ഷ നല്‍കണം. ജാതി, വരുമാനം, മാര്‍ക്ക് ലിസ്റ്റ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കന്റിന്റെ പകര്‍പ്പ് അപേക്ഷയോടൊപ്പം നല്‍കണം. ഫോണ്‍: 04935 240210.
ഭിന്നശേഷി അവാര്‍ഡ്; നോമിനേഷന്‍ ക്ഷണിച്ചു
ഭിന്നശേഷി മേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് സാമൂഹ്യനീതി വകുപ്പ് ഏര്‍പ്പെടുത്തിയിട്ടുള്ള സംസ്ഥാന ഭിന്നശേഷി അവാര്‍ഡ് 2023 നുള്ള നോമിനേഷന്‍ ക്ഷണിച്ചു. ക്യാഷ് അവാര്‍ഡും, സര്‍ട്ടിഫിക്കറ്റും, മൊമന്റോയും ചേര്‍ന്നതാണ് അവാര്‍ഡ്. ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ട മികച്ച ജീവനക്കാരന്‍ (ഗവ/പബ്ലിക്, പ്രൈവറ്റ് സെക്ടര്‍), സ്വകാര്യ മേഖലയില്‍ ഏറ്റവും കൂടുതല്‍ ഭിന്നശേഷിക്കാര്‍ക്ക് തൊഴില്‍ ലഭ്യമാക്കിയ തൊഴില്‍ ദായകര്‍, ഭിന്നശേഷി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മികച്ച എന്‍.ജി.ഒ സ്ഥാപനങ്ങള്‍, മികച്ച മാതൃകാ വ്യക്തി (ഭിന്നശേഷിയുള്ള വ്യക്തി), മികച്ച സര്‍ഗാത്മക കഴിവുള്ള കുട്ടി (ഭിന്നശേഷി വിഭാഗം), മികച്ച കായിക താരം (ഭിന്നശേഷി വിഭാഗം) എന്നിവയുള്‍പ്പെടെ 20 വിഭാഗങ്ങളിലായി അവാര്‍ഡ് നല്‍കും. അവാര്‍ഡ് നോമിനേഷനുകള്‍ 2023 സെപ്തംബര്‍ 15 നകം സാമൂഹ്യനീതി ഡയറക്ടറേറ്റിലേയ്ക്ക്/ ബന്ധപ്പെട്ട ജില്ലാ സാമൂഹ്യനീതി ഓഫിസര്‍ക്ക് നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.swdkerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 04936 205307.
മലയാളം ഹൈസ്‌ക്കൂള്‍ ടീച്ചര്‍ നിയമനം
ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ മലയാളം ഹൈസ്‌ക്കൂള്‍ ടീച്ചര്‍ (കാറ്റഗറി നം. 255/2021) തസ്തികയുടെ ഇന്റര്‍വ്യൂ ജൂലൈ 13, 14, 19, 21 തീയതികളിലായി കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ ജില്ലാ ഓഫീസില്‍ നടക്കും. അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ക്കുളള വ്യക്തിഗത അറിയിപ്പ് അവരവരുടെ പ്രൊഫൈലിലും, മൊബൈലില്‍ എസ്.എം.എസായും ലഭ്യമാക്കിയിട്ടുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത ഇന്റര്‍വ്യൂ മെമ്മോയും, ഒടിവി സര്‍ട്ടിഫിക്കന്റിന്റെ പകര്‍പ്പും, ബയോഡാറ്റയും യോഗ്യത സര്‍ട്ടിഫിക്കറ്റുകളും, അസ്സല്‍ തിരിച്ചറിയല്‍ കാര്‍ഡും സഹിതം നിശ്ചിത തീയതിയിലും സമയത്തും ഹാജരാകണം.
ലേലം
തൊണ്ടര്‍നാട് പഞ്ചായത്തിലെ പാലേരി കട്ടക്കളത്തില്‍ ഇറിഗേഷന്‍ വകുപ്പ് പുഴയില്‍ നിന്നും നീക്കം ചെയ്ത് സൂക്ഷിച്ചിരിക്കുന്ന എക്കല്‍ ജൂലൈ 10 ന് രാവിലെ 11.30 ന് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ സ്ഥലത്ത് ലേലം ചെയ്യും. ഫോണ്‍: 04935 241580.
വാഹന ലേലം
ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ സൂക്ഷിച്ചിരിക്കുന്ന അവകാശികള്‍ ഇല്ലാത്തതും കണ്ടുകെട്ടിയതുമായ വാഹനങ്ങള്‍ അണ്‍ക്ലെയിംഡ് വാഹനങ്ങളായി പരിഗണിച്ച് ലേലം ചെയ്യും. വാഹനങ്ങളിന്മേല്‍ എന്തെങ്കിലും അവകാശവാദം ഉന്നയിക്കാനുണ്ടെങ്കില്‍ 30 ദിവസത്തിനകം മതിയായ രേഖകള്‍ സഹിതം ബന്ധപ്പെട്ട പോലീസ് സ്റ്റേഷനില്‍ രേഖാമൂലം അറിയിക്കണം. അവകാശവാദം ഉന്നയിക്കാത സാഹചര്യത്തില്‍ www.mstcecommerce.com മുഖേന ഇ-ലേലം ചെയ്യും. ഫോണ്‍: 04936 202 525.