മാനന്തവാടി: ദ്വാരക എ.യു.പി സ്കൂളിലെ ലഹരി വിമുക്ത ക്ലബ്ബും, മാനന്തവാടി എക്സൈസ് വകുപ്പും സംയുക്തമായി എടവക പഞ്ചായത്ത് പുലിക്കാട് 11ാം വാർഡിൽ ” ബോധ പൗർണമി” എന്ന പേരിൽ ബോധവൽക്കരണ ക്ലാസ്സ് നൽകി. വാർഡ് മെമ്പർ ഷിൽസൺ മാത്യു ഉദ്ഘാടനം ചെയ്തു. ‘ലഹരി നാടിന്നാപത്ത്’ എന്ന വിഷയത്തിൽ എക്സൈസ് പ്രിവന്റീവ് ഓഫീസർ ജിനോഷ് കെ. ആർ ക്ലാസ്സെടുത്തു. തുടർന്ന് നടന്ന ചർച്ച സിവിൽ എക്സൈസ് ഓഫീസേഴ്സായ സനൂപ്, അനൂപ് എന്നിവർ നയിച്ചു. ക്ലബ്ബിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ ലഘു ലേഖ ” ലഹരി രഹിത ജീവിതം നിത്യ ഹരിത ജീവിതം”, 12ാം വാർഡ് മെമ്പർഷിഹാബുദ്ദീൻ അയാത്ത് വിതരണം ചെയ്തു. ദ്വാരക എ യു പി സ്കൂളിലെ ലഹരി വിമുക്ത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഇതിനോടകം ധാരാളം ലഹരി വിരുദ്ധ ബോധവത്കരണ പ്രവർത്തനങ്ങൾ നടപ്പിലാക്കി കഴിഞ്ഞു. “വിദ്യാർത്ഥികളിലൂടെ വീടുകളിലേക്ക് – രക്ഷിതാക്കളിലൂടെ സമൂഹത്തിലേക്ക്” എന്നലഹരി വിരുദ്ധ സന്ദേശങ്ങൾ എത്തിക്കുക എന്നതാണ് ഈലക്ഷ്യമെന്ന് എച്ച് എം ഷോജി ജോസഫ് പറഞ്ഞു.