പുല്‍പ്പള്ളി: പുല്‍പ്പള്ളി മാടപ്പള്ളിക്കുന്നില്‍ അമേയക്കും കുടുംബത്തിനും ഒരുക്കിയ വീടിന്റെ താക്കോല്‍ദാനം മജീഷ്യന്‍ ഗോപിനാഥ് മുതുകാട് നിര്‍വഹിച്ചു. ഡിഫറന്റ് ആര്‍ട്ട് സെന്റര്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ കൂടിയായ മുതുകാട് തന്നെ മുന്‍കൈയ്യെടുത്താണ് വീട് നിര്‍മ്മിച്ചത്. കൂലിപ്പണിക്കാരനായ മാടപ്പള്ളിക്കുന്ന് കോളനിയിലെ മണിയുടെ മൂത്തമകളാണ് ഭിന്നശേഷിക്കാരി കൂടിയായ അമേയ. ബന്ദിപ്പൂര്‍ കടുവ സങ്കേതത്തോട് ചേര്‍ന്നുള്ള കോളനിയില്‍ അടച്ചുറപ്പില്ലാത്ത വീട്ടിലായിരുന്നു അമേയയും, സഹോദരി അക്ഷയയും, അമ്മ ജയന്തിയും മണിയും കഴിഞ്ഞിരുന്നത്. മിക്ക ദിവസങ്ങളിലും വീട്ടുമുറ്റത്ത് കാട്ടാനകള്‍ ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങളെത്തും. കുട്ടികളെ തനിച്ചാക്കി മാതാപിതാക്കള്‍ക്ക് കൂലിപ്പണിക്ക് പോലും പോകാന്‍ സാധിക്കാത്ത അവസ്ഥയായിരുന്നു. ഡിഫറന്റ് ആര്‍ട്ട് സെന്റ് 2021 ഒക്ടോബറില്‍ തിരുവനന്തപുരത്ത് വെച്ച് നടത്തിയ സഹയാത്ര എന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ അമേയക്കും ക്ഷണം ലഭിച്ചിരുന്നു. അവിടെ വെച്ചാണ് തനിക്ക് വീടില്ലാത്ത വിഷയം അമേയ ഗോപിനാഫ് മുതുകാടിനെ അറിയിക്കുന്നത്,. വീട് ലഭിക്കുമെന്ന് ഉറപ്പ് നല്‍കിയായിരുന്നു അന്ന് മുതുകാട് അമേയയെ യാത്രയാക്കിയത്. ഈ വാഗ്ദാനമാണ് ഞായറാഴ്ച സഫലമായത്. ഗോപിനാഥ് മുതുക്കാട് അമേയുടെ വീട്ടീലെത്തി യാണ് താക്കോൽ കൈമാറിയത്.ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.കെ വിജയൻ അദ്ധ്യക്ഷതവഹിച്ചു ഗ്രാമപഞ്ചായത്തംഗങ്ങളായ പി.കെ ജോസ്, ജെസി സെബാസ്റ്റ്യൻ, അഡ്വ.പി.സി ചിത്ര ,അഡ്വ.ശശിധരൻ, പ്രിൻസിപ്പൽ സിസ്റ്റർ ലിയ ,ആനപ്പാറ മേഴ്സി ഹോംസുപ്പീരിയർ സിസ്റ്റർ സ്റ്റാർളി, റെജി ഓലിക്കരോട്ട് എന്നിവർ പ്രസംഗിച്ചു താക്കോൽദാനത്തിന് അമേയയുടെ അധ്യാപകരുൾപ്പടെ പങ്കെടുത്തു.
ഫോട്ടോ: