മാനന്തവാടി: പ്ലസ് ടു വിന് സീറ്റ് കിട്ടാത്ത ആയിരക്കണക്കിന് വിദ്യാർത്ഥികളുടെയും, രക്ഷിതാക്കളുടെയും കണ്ണീരിനു പരിഹാരം, അധിക ബാച്ച് അനു വധിക്കുക മാത്രമാണന്നും, വിദ്യാഭ്യാസ ആവശ്യങ്ങൾ നേടിയെടുക്കുന്നത് വരെ മുസ്ലിം ലീഗ് സമര മുഖത്തു ഉണ്ടാവുമെന്നും ജില്ലാ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ടി. മുഹമ്മദ് പറഞ്ഞു. മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാനന്തവാടിയിൽ എ. ഇ. ഒ. ഓഫീസ് ഉപരോധം ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം ടൗണിൽ നിന്നും പ്രകടനമായി വന്ന സമരക്കാരെ കോടതിക്ക് താഴെ വെച്ച് പോലീസ് തടഞ്ഞു. തുടർന്ന് നടന്ന സമരത്തിൽ പ്രസിഡന്റ് സി. പി
മൊയ്‌ദു ഹാജി അദ്ധ്യക്ഷം വഹിച്ചു. സെക്രട്ടറി കെ. സി. അസീസ് കോറോം സ്വാഗതം പറഞ്ഞു. ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് എൻ. നിസാർ അഹമ്മദ്, സെക്രട്ടറി സി. കുഞ്ഞബ്ദുള്ള, കർഷക സംഘം ജില്ലാ പ്രസിഡന്റ് വി. ഹസ്സൈനാർ ഹാജി, മണ്ഡലം ഭാരവാഹികളായ കടവത്തു മുഹമ്മദ്,കെ. ഇബ്രാഹിം ഹാജി, കൊച്ചി ഹമീദ് പടയൻ റഷീദ്,ഉസ്മാൻ പള്ളിയാൽ,വി. അബ്ദുള്ള ഹാജി, നസീർ തിരുനെല്ലി, പടയൻ മുഹമ്മദ്,മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് ഹാരിസ് കാട്ടിക്കുളം, എ. കെ. നാസർ,പഞ്ചായത്ത് ഭാരവാഹികളായ പി. വി. എസ്. മൂസ്സ, മോയി വാരാമ്പറ്റ, എം. സുലൈമാൻ ഹാജി, മോയിൻകാസിം, ടി. മൊയ്‌ദു, വി. മമ്മൂട്ടി ഹാജി, ബ്രാൻ അഹമ്മദ് കുട്ടി,കെ. അസീസ്,സി. പി. ജബ്ബാർ, ടി. അസീസ്,പടയൻ മമ്മൂട്ടി ഹാജി തുടങ്ങിയവർ നേതൃത്വം നൽകി