സാമൂഹ്യ വിരുദ്ധർ പള്ളിയുടെ ഗ്രോട്ടോ തകർത്തു

മാനന്തവാടി: മാനന്തവാടി പോലീസ് സ്റ്റേഷൻ പരിധിയിലെ പിലാക്കാവിൽ ഗ്രോട്ടോ തകർത്ത നിലയിൽ കാണപ്പെട്ടു. വിശുദ്ധ അന്തോണീസ് പുണ്യാളൻ്റെ ഗ്രോട്ടോയാണ് സാമൂഹ്യ വിരുദ്ധർ തകർത്തത്. പിലാക്കാവ് ടൗണിൽ   സ്ക്കൂളിന് മുന്നിൽ റോഡരികിലായി     സ്ഥിതി ചെയ്യുന്ന ഗ്രോട്ടോയുടെ ചില്ലുകളും, രൂപവുമാണ് തകർത്തത്. ഇന്നലെ രാത്രിയിലാണ് സംഭവം. വിരലടയാള വിദഗ്ധരും, ഡോഗ് സ്ക്വാഡും സംഭവ സ്ഥലം സന്ദർശിച്ച് വിവരങ്ങൾ ശേഖരിച്ചു. മാനന്തവാടി 
പോലീസിൽ പരാതി നൽകിയതായും കുറ്റവാളികളെ കണ്ടെത്തി ഉചിതമായ നടപടി സ്വീകരിക്കണമെന്നും പാരീഷ് കൗൺസിൽ സെക്രട്ടറി ജോസഫ് ജോഷി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *