മാനന്തവാടി: മാനന്തവാടി പോലീസ് സ്റ്റേഷൻ പരിധിയിലെ പിലാക്കാവ് സെന്റ് ജോസഫ് പള്ളിയുടെ പിലാക്കാവ് ടൗണിലെ ഗ്രോട്ടോ തകർത്ത സാമൂഹ്യവിരുദ്ധർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് കേരളാ ലത്തീൻ കത്തോലിക്ക അസോസിയേഷൻ അടിയന്തിര യോഗം ആവശ്യപ്പെട്ടു. രൂപതാ പ്രസിഡണ്ട് ബിനു എഡ്വേർഡിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ സെക്രട്ടറി കെ.വൈ. ജോർജ് സംസ്ഥാന വൈസ് പ്രസിഡണ്ട്നൈജു അറക്കൽ , വയനാട് മേഖല പ്രസിഡണ്ട് ജോഷി ആഞ്ഞിലിക്കാടൻ, സെക്രട്ടറി ജോയി ചെറിയ കാട്ടയത്ത് , ട്രഷറർ വിൻസെന്റ് വട്ടപ്പറമ്പിൽ തുടങ്ങിയവർ സംസാരിച്ചു.