മാനന്തവാടി: മാനന്തവാടി വിമലനഗർ റോഡ് തകർന്ന സംഭവത്തിൽ റോഡ് കരാർ പണി ഏറ്റെടുത്ത ഊരാളുങ്കൽ ലേബർ കോൺട്രാക് സൊസൈറ്റി ഓഫീസിന് റീത്ത് സമർപ്പിച്ച് കോൺഗ്രസ് പ്രവർത്തകർ. റോഡ് തകർന്ന സംഭവത്തിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാനന്തവാടി പൊതുമരാമത്ത് വകുപ്പ് അസി. എക്സിക്യൂട്ടീവ് എൻജിനീയറെ ഉപരോധിച്ച ശേഷം നേതാക്കളും പ്രവർത്തകരും പ്രകടനമായെത്തിയാണ് ചെറുപുഴയിൽ പ്രവർത്തിക്കുന്ന ഊരാളുങ്കൽ ഓഫീസിലെത്തി പ്രവർത്തകർ റീത്ത് സമർപ്പിച്ചത് തുടർന്ന് നടന്ന പ്രതിഷേധം ഡി.സി.സി ജനറൽ സെക്രട്ടറി പി.വി. ജോർജ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എ.എം. നിഷാന്ത് അദ്ധ്യക്ഷത വഹിച്ചു. എം.ജി.ബിജു, അഡ്വ. എൻ.കെ. വർഗ്ഗീസ്, എ.പ്രഭാകരൻ, സിൽവി തോമസ്, ജേക്കബ് സെബാസ്റ്റ്യൻ പി.എം. ബെന്നി അസീസ് വാളാഡ്, ഷംസീർ അരണപ്പാറ തുടങ്ങിയവർ സംസാരിച്ചു.