മാനന്തവാടി: മണിപ്പൂരിലെ വംശഹത്യയും അക്രമങ്ങളും അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട്
പോരൂർ സെന്റ് സെബാസ്റ്റിൻസ് ഇടവകയുടെ നേതൃത്വത്തിൽപ്രതിഷേധ ജ്വാലയും പ്രതിഷേധ സംഗമവും നടത്തി.
ഇടവക വികാരി ഫാ.ജോയ് പുല്ലൻകുന്നേൽ ഉദ്ഘാടനം ചെയ്തു.ആന്റോ അമ്പലത്തറ, ഷൈജൻ ഒലിമലയിൽ, ടോമി ഓടയ്ക്കൽ, എന്നിവർ സംസാരിച്ചു. വിൻസന്റി ഡി പോൾ, മാതൃവേദി, സി എം എൽ , കെ.സി വൈ എം , സൺഡേ സ്കൂൾ എന്നി സംഘടനകളുടെ നേതൃത്വത്തിലായിരുന്നു പ്രതിക്ഷേധ സംഗമം.സണ്ണി കാഞ്ഞിരം തൊട്ടിയിൽ, സി.എം.ഫിലിപ്പ് ചിറ മുഖത്ത്, കുര്യൻ കടുവന്നൂർ, ബേബി കാര്യക്കാട്ട്,എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.