ഡെസ്ക്കിൽതാളം കൊട്ടി വൈറലായ അൽഭുത പ്രതിഭ ഇനി സിനിമയിലേക്ക്,സംവിധായകൻ ഫൈസൽ ഹുസൈൻ അമ്മാനി കോളനിയിലെത്തി ക്ഷണിച്ചു

മലയാളത്തിലെ പ്രമുഖ താരങ്ങൾ അഭിനയിക്കുന്ന “കട്ടപ്പാടത്തെ മാന്ത്രികനിൽ” അഭിജിത്ത് വേഷമിടും.ക്ലാസ് റൂമിൽ ഇരുന്ന് അഞ്ജന ടീച്ചറുടെ പാട്ടിന് അനുസൃതമായി അൽഭുതകരമായ മികവോടെ കൊട്ടി സോഷ്യൽ മീഡിയയിൽ വൈറലായ അഭിജിത്തിനെയാണ് ഫൈസൽ ഹുസൈൻ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രത്തിൽ ഭാഗമാക്കുന്നത്.വയനാട് കാട്ടികുളത്തെ അമ്മാനി കോളനിയിലെ വീട് സംവിധായകനും സംഘവും സന്ദർശിച്ചാണ് അഭിജിത്തിനെ സിനിമയിലേക്ക് ക്ഷണിച്ചത്.
ഷോർട്ട് ഫിലിമുകളിലൂടെയും ഡോക്യുമെൻററികളിലൂടെയും ശ്രദ്ധേയനായ ഫൈസൽ ഹുസൈൻ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം ജൂലൈ അവസാന വാരം പാലക്കാട് ആരംഭിക്കും.മലയാളത്തിലെ പ്രമുഖ താരങ്ങൾക്കൊപ്പം പുതുമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
പ്രണയത്തിനും നർമ്മത്തിനും പ്രാധാന്യം നൽകി കുടുംബ ബന്ധങ്ങളുടെ കഥ പറയുന്ന കട്ടപ്പാടത്തെ മാന്ത്രികൻ ഗ്രാമീണ പശ്ചാത്തലത്തിലാണ് ഒരുക്കുന്നത്. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ ഇതിനോടകം വൈറലാണ്.
സിയാൻ ഫേസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സി.ജെ.മോസസ് ആണ് ചിത്രത്തിന്റെ നിർമ്മാണം .പ്രബീഷ് ലിൻസി ഛായാഗ്രഹണം നിർവഹിക്കുന്നു.സിബു സുകുമാരൻ ആണ് ചിത്രത്തിന് പശ്ചാത്തല സംഗീതം ഒരുക്കുന്നത്.സംഗീതം സിബു സുകുമാരനും മിഥുലേഷ് ചോലക്കലും.ഗാന രചന വി.പി.ശ്രീകാന്ത് നായർ,നെവിൽ ജോർജ് പ്രോജക്റ്റ് കോഡിനേറ്റർ അക്കു അഹമ്മദ്,സ്റ്റിൽസ് അനിൽ ജനനി, പോസ്റ്റർ ഡിസൈൻ അഖിൽ ദാസ്
അഭിജിത്തിന്റെ വീട് സന്ദർശിച്ചതിന് ശേഷം സംവിധായകൻ ഫൈസൽ ഹുസൈൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറുപ്പ് ചുവടെ.
കുപ്പ തൊട്ടിയിലാണെങ്കിലും മാണിക്യം വെട്ടി തിളങ്ങി കൊണ്ടേയിരിക്കും എന്ന പഴഞ്ചൊല് എത്ര ശരിയാണ്.
അഞ്ജന ടീച്ചറുടെ പാട്ടിന് അഭിജിത്തിന്റെ അത്ഭുതകരമായ താളം കേട്ട് കോരി തരിച്ചു പോയി…പിന്നെ ഒന്നും നോക്കിയില്ല. വായനാട് കാട്ടികുളം അമ്മാനി കോളനിയിലേക്ക് ആ പ്രതിഭയെ തേടി ഞാനും സംഘവും എത്തുകയായിരുന്നു.എന്റെ രചനയിലും സംവിധാനത്തിലും ഒരുങ്ങുന്ന “കട്ടപ്പാടത്തെ മാന്ത്രികൻ” എന്ന സിനിമയിൽ ആ മിടുക്കന് ഒരു വേഷം ഓഫറും ചെയ്തു.
ആ നിമിഷം ആ കുഞ്ഞുമോന്റെയും കുടുംബത്തിന്റെയും ആനന്ദ കണ്ണീരും സന്തോഷവും കണ്ടപ്പോൾ
എന്റെയും ടീം അംഗങ്ങളുടെയും മനസ്സ് നിറഞ്ഞു പോയി.ഞങ്ങളുടെ സിനിമയിൽ ഈ അത്ഭുത പ്രതിഭയെ
ഭാഗമാക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷവും അഭിമാനവുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *